Sections

യൂട്യൂബോടു കൂടിയ എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകൾ അവതരിപ്പിച്ചു

Friday, Sep 13, 2024
Reported By Admin
HMD Global's Nokia 105 4G and Nokia 110 4G feature phones with modern design and advanced features

കൊച്ചി: പ്രമുഖ ഫോൺ നിർമാതാക്കളായ എച്ച്എംഡി ഏറ്റവും സവിശേഷമായ ഫീച്ചറോടു കൂടിയ എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ക്ലൗഡ് ഫോൺ ആപ്പിലൂടെ യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോർട്ട്സ് എന്നിവ ആക്സസ് ചെയ്യാമെന്നതാണ് ഈ മോഡലുകളുടെ ഏറ്റവും വലിയ സവിശേഷത. എല്ലാവർക്കും ആധുനിക സൗകര്യവും വിനോദവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മോഡലുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. പ്രീലോഡ് ചെയ്ത ആപ്പ് വഴി ഇന്റർനെറ്റ് ആക്സസ് ഇല്ലാതെ തന്നെ സുരക്ഷിതമായ യുപിഐ ഇടപാടുകൾ കൈകാര്യം ചെയ്യാനുള്ള ഫീച്ചറുമുണ്ട്.

ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടിയോടെയാണ് ഇരു മോഡലുകളും വിപണിയിലെത്തുന്നത്. ആധുനിക ഡിസൈനിലാണ് 1450 എംഎഎച്ച് ബാറ്ററിയുള്ള എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകളുടെ വരവ്. എംപി3 പ്ലെയർ, വയർലെസ് എഫ്എം റേഡിയോ, 32ജിബി എസ്ഡി കാർഡ് പിന്തുണ, ഫോൺ ടോക്കർ, ഒന്നിലധികം ഭാഷാ പിന്തുണ എന്നീ ഫീച്ചറുകളുമുണ്ട്. ബ്ലാക്ക്, സിയാൻ, പിങ്ക് നിറങ്ങളിൽ ലഭ്യമാവുന്ന എച്ച്എംഡി 105 4ജി മോഡലിന് 2199 രൂപയാണ് വില. ടൈറ്റാനിയം, ബ്ലൂ നിറങ്ങളിലാണ് എച്ച്എംജി 110 4ജി വരുന്നത്. 2399 രൂപയാണ് വില.

എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫീച്ചർ ഫോണുകൾ സ്റ്റൈലിഷ് ന്യൂ ഡിസൈൻ, എന്റർടെയിൻമെന്റ് എന്നിവയിലൂടെ ഇന്ത്യയിൽ ഏറ്റവും പുതിയ മാറ്റം കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ പൈതൃകം തുടരുകയാണെന്ന് എച്ച്എംഡി ഇന്ത്യ ആൻഡ് എപിഎസി സിഇഒയും വൈസ് പ്രസിഡന്റുമായ രവി കുൻവാർ പറഞ്ഞു. യുപിഐ, യൂട്യൂബ് ആക്സസ് പോലെയുള്ള അവശ്യ കണക്റ്റിവിറ്റികൾ സംയോജിപ്പിച്ചുകൊണ്ട്, ഈ ആധുനിക സൗകര്യങ്ങൾ വിപുലമായ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ എത്തിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.