Sections

എച്ച്എംഡി ആദ്യത്തെ ഫീച്ചർ ഫോണായ എച്ച്എംഡി 105 അവതരിപ്പിച്ചു

Wednesday, Jun 12, 2024
Reported By Admin

കൊച്ചി: നോക്കിയ ഫോൺ നിർമാതാക്കളായ എച്ച്എംഡി ആദ്യത്തെ ഫീച്ചർ ഫോൺ എച്ച്എംഡി 105 ഇന്ത്യയിൽ അവതരിപ്പിച്ചു. എച്ച്എംഡി ഫോണുകളുടെ മികവിനൊപ്പം സ്മാർട്ട്ഫോൺ ഇല്ലാതെ പോലും സുരക്ഷിതമായും തടസങ്ങളില്ലാതെയും യുപിഐ പേയ്മെന്റ് ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഇൻബിൽറ്റ് യുപിഐ ആപ്ലിക്കേഷനുമായാണ് ഫോൺ വരുന്നത്. മികച്ച മൾട്ടിമീഡിയ ഫീച്ചറുകൾ, വോയ്സ് അസിസ്റ്റൻസ്, വലിയ ഡിസ്പ്ലേ എന്നിവയുമുണ്ടാവും. ഓട്ടോ കോൾ റെക്കോർഡിങ്, ഡ്യുവൽ എൽഇഡി ഫ്ലാഷ്, വയർഡ്-വയർലെസ് എഫ്എം റേഡിയോ എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ ഫീച്ചറുകളും എച്ച്എംഡി105ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദീർഘമായ സ്റ്റാൻഡ്ബൈ സമയം ഉറപ്പാക്കി 1000 എംഎഎച്ച് ബാറ്ററിയോടെയാണ് ഫോൺ വരുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, മറാഠി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് എന്നിവയുൾപ്പെടെ 9 ഭാഷകൾ എച്ച്എംഡി 105 പിന്തുണയ്ക്കും. ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരന്റിയും എച്ച്എംഡി ഉറപ്പുനൽകുന്നു. ചാർക്കോൾ, പർപ്പിൾ, നീല എന്നീ മൂന്ന് നിറഭേദങ്ങളിൽ എച്ച്എംഡി 105 ഇന്ത്യയിൽ ലഭ്യമാകും. 999 രൂപയാണ് വില.

ആക്സസ് ചെയ്യാവുന്ന സാങ്കേതികവിദ്യ നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത അടിവരയിടുന്നതാണ് പുതിയ എച്ച്എംഡി 105, എച്ച്എംഡി 110 ഡിവൈസുകളെന്ന് എച്ച്എംഡി ഗ്ലോബൽ ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുൻവാർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.