- Trending Now:
കൊച്ചി: ഹ്യൂമൻ മൊബൈൽ ഡിവൈസസ് (എച്ച്എംഡി) ഏറ്റവും പുതിയ ഫീച്ചർ ഫോണുകളായ എച്ച്എംഡി 130 മ്യൂസിക്, എച്ച്എംഡി 150 മ്യൂസിക് എന്നിവ പുറത്തിറക്കി. സംഗീത പ്രേമികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഇരുമോഡലുകളും ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടിയോടെയാണ് എത്തുന്നത്. രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാരയുടെ സാന്നിധ്യത്തിൽ, എച്ച്എംഡി ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുൻവാർ പുതിയ മോഡലുകൾ അവതരിപ്പിച്ചു. ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി 2025 ഐപിഎലിൽ രാജസ്ഥാൻ റോയൽസുമായുള്ള പങ്കാളിത്ത വിപുലീകരണവും ഇതോടൊപ്പം എച്ച്എംഡി പ്രഖ്യാപിച്ചിട്ടുണ്ട്.
ടൈപ്പ് സി ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കുന്ന 2500 എംഎഎച്ച് ബാറ്ററിയാണ് എച്ച്എംഡി 130 മ്യൂസിക്, എച്ച്എംഡി 150 മ്യൂസിക് മോഡലുകളിലുളളത്. ഇത് 50 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 36 ദിവസത്തെ സ്റ്റാൻഡ്ബൈ സമയവും നൽകും. ബാറ്ററികൾ ഊരിമാറ്റാനാവുന്ന വിധത്തിലാണ് രൂപകൽപന. സ്ക്രാച്ച്-റെസിസ്റ്റന്റ് സ്ക്രീൻ, വയർലെസ് ആൻഡ് വയേർഡ് എഫ്എം റേഡിയോ, എഫ്എം റെക്കോർഡിങ്, ബ്ലൂടൂത്ത് 5.0, 32 ജിബി വരെ ദീർഘിപ്പിക്കാവുന്ന എസ്ഡി കാർഡ് ശേഷി, ഹിന്ദിയിലും ഇംഗ്ലീഷിലും ടെക്സ്റ്റ് ടു സ്പീച്ച് സൊല്യൂഷൻ സാധ്യമാക്കുന്ന ഫോൺ ടോക്കർ തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ. യുപിഐ പേയ്മെന്റ് പിന്തുണയ്ക്കുന്ന എച്ച്എംഡി 130 മ്യൂസിക്കിൽ കൂടുതൽ സൗകര്യത്തിനായി ഡബിൾ ഫ്ലാഷ്ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ലളിതമായ ഇന്റർഫേസ് ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താനും സ്വീകരിക്കാനും സഹായിക്കുന്ന സ്കാൻ ആൻഡ് പേ ഫീച്ചറാണ് എച്ച്എംഡി 150 മ്യൂസിക്കിലുള്ളത്.
പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കിയതോടെ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് അസാധാരണമായ അനുഭവം നൽകുന്നതിന് നൂതന ഡിവൈസുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള പ്രതിബദ്ധത തങ്ങൾ തുടരുകയാണെന്ന് എച്ച്എംഡി ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുൻവാർ പറഞ്ഞു. ഉപഭോക്താക്കളിലേക്ക് അതിവേഗ കണക്റ്റിവിറ്റി എത്തിക്കുന്ന എൻട്രി ലെവൽ 5ജി സ്മാർട്ട്ഫോൺ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
എച്ച്എംഡി 130 മ്യൂസിക് നീല, ഡാർക് ഗ്രേ, ചുവപ്പ് നിറങ്ങളിൽ 1,899 രൂപ വിലയിൽ ലഭ്യമാവും. ഇളം നീല, പർപ്പിൾ,ഗ്രേ എന്നീ ട്രെൻഡി നിറങ്ങളിൽ ലഭ്യമായ എച്ച്എംഡി 150 മ്യൂസിക് മോഡലിന് 2399 രൂപയാണ് വില. ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും HMD.com വഴിയും വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഇരുമോഡലുകളും ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.