Sections

നടൻ ജിമ്മി ഷെർഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി

Tuesday, Feb 04, 2025
Reported By Admin
HMD Extends Partnership with Jimmy Sheirgill for Feature Phone Campaigns

കൊച്ചി: പ്രശസ്ത നടൻ ജിമ്മി ഷെർഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് ഹ്യൂമൻ മൊബൈൽ ഡിവൈസസ് (എച്ച്എംഡി). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിൽ വലിയ സ്വാധീനമുണ്ടാക്കിയ ഖൂബ് ചലേഗ ക്യാമ്പയിന്റെ ശ്രദ്ധേയമായ വിജയത്തെ തുടർന്നാണ് ഈ പങ്കാളിത്ത വിപുലീകരണമെന്നും കമ്പനി അറിയിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വിശ്വസനീയവും നൂതനവുമായ ആശയവിനിമയ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള എച്ച്എംഡിയുടെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ജിമ്മി ഷെർഗിലുമായുള്ള ആദ്യ സഹകരണം എച്ച്എംഡിയുടെ പ്രതിബദ്ധതയുമായി ജിമ്മി ഷെർഗിലിന്റെ ആധികാരിക വ്യക്തിത്വം തികച്ചും സംയോജിക്കുകയും, പ്രാരംഭ സഹകരണം ശക്തമായ അടിത്തറ സ്ഥാപിക്കുകയും ചെയ്തു.

ഇതേതുടർന്നാണ് ഇന്ത്യയിൽ എച്ച്എംഡിയുടെ ഫീച്ചർ ഫോൺ നിരയുടെ മുഖമായി ജിമ്മി ഷെർഗിലിന് തന്നെ തുടർച്ച നൽകാൻ ബ്രാൻഡിനെ പ്രേരിപ്പിച്ചത്. സഹകരണ വിപുലീകരണത്തെ തുടർന്ന് എച്ച്എംഡിയുടെ ഫീച്ചർ ഫോണുകളുമായി ബന്ധപ്പെട്ട് വിവിധ പ്ലാറ്റ്ഫോമുകളിലുടനീളം വരാനിരിക്കുന്ന ക്യാമ്പയിനുകളിൽ ജിമ്മി ഷെർഗിൽ പ്രത്യക്ഷപ്പെടും.

ജിമ്മി ഷെർഗിലുമായുള്ള തങ്ങളുടെ ബന്ധം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് എച്ച്എംഡി ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുൻവാർ പറഞ്ഞു. പ്രേക്ഷകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും വിശ്വസനീയമായ സ്ക്രീൻ സാനിധ്യവും തങ്ങളുടെ ബ്രാൻഡ് ദൗത്യവും നൂതന നിലയും വലിയ തോതിൽ ആളുകൾക്കിടയിലേക്കെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹ്യൂമൻ മൊബൈൽ ഡിവൈസസുമായുള്ള തന്റെ പ്രയാണം മികച്ചതായിരുന്നുവെന്നും, ഈ ബന്ധം തുടരുന്നതിൽ ആവേശത്തിലാണെന്നും ജിമ്മി ഷെർഗിൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.