- Trending Now:
കൊച്ചി: നോക്കിയ സി12 പരമ്പര കൂടുതൽ ആകർഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബൽ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ട കോർ പ്രോസസർ, 2ജിബി വെർച്വൽ റാം, സ്ട്രീംലൈൻഡ് ഒഎസ്, നൈറ്റ്, പോർട്രെയിറ്റ് മോഡുകളുമായി മുൻ, പിൻ ക്യാമറകൾക്ക് മെച്ചപ്പെടുത്തിയ ഇമേജിങ് തുടങ്ങിയ സവിശേഷതകളുമായാണ് സി12 പ്രോ എത്തുന്നത്.
8എംപി റിയർ, 5എംപി ഫ്രണ്ട് ക്യാമറകൾ, ആകർഷകമായ 6.3 എച്ച്ഡി പ്ലസ് ഡിസ്പ്ലേ എന്നിവയും ഇതിലുണ്ട്. ആൻഡ്രോയ്ഡ് 12 ഗോ എഡിഷനുമായി ശരാശരി 20 ശതമാനം അധിക സ്റ്റോറേജും ഇത് ലഭ്യമാക്കും. 2ജിബി അധിക വെർച്വൽ റാം, ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ക്ലീൻ ചെയ്യുന്ന പെർഫോമൻസ് ഒപ്റ്റിമൈസർ തുടങ്ങിയവയും മറ്റ് സവിശേഷതകളാണ്.
നോക്കിയ സ12 പ്രോ റീട്ടെയിൽ സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും നോക്കിയ വെബ്സൈറ്റിലും ലൈറ്റ് മിൻറ്, ചാർക്കോൾ, ഡാർക്ക് സിയാൻ നിറങ്ങളിൽ ലഭ്യമാണ്. 4/64 ജിബി (2ജിബി റാം + 2 ജിബി വെർച്വൽ റാം) എന്നിവയോടെ എത്തുന്ന നോക്കിയ സി12 പ്രോ 6999 രൂപയ്ക്കും, 5/64 ജിബി (3ജിബി റാം + 2 ജിബി വെർച്വൽ റാം) എന്നിവയോടെ എത്തുന്ന വേരിയൻറ് 7499 രൂപയ്ക്കും ലഭിക്കും.
സി12 പ്രോയുടെ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫ്, ശക്തമായ പ്രോസസർ, ആകർഷക ഡിസ്പ്ലേ തുടങ്ങിയവ ഉപഭോക്താക്കൾക്ക് അവരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള സന്തോഷം നൽകുമെന്ന് എച്ച്എംഡി ഗ്ലോബൽ ഇന്ത്യ-എംഇഎൻഎ വൈസ് പ്രസിഡൻറ് സൻമീത് സിങ് കൊച്ചാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.