- Trending Now:
കൊച്ചി: നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ, പുതിയ നോക്കിയ 105 ക്ലാസിക് അവതരിപ്പിച്ച് വിപണിയിലെ മുൻനിര ഫീച്ചർഫോൺ നിര വിപുലീകരിച്ചു. സമാർട്ട്ഫോൺ ഇല്ലാതെ തന്നെ യുപിഐ പേയ്മെന്റുകൾ നടത്താമെന്നതാണ് 999 രൂപ പ്രാരംഭ വിലയുമായി എത്തുന്ന ഈ ക്ലാസിക് മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. ഇൻബിൽറ്റ് യുപിഐ ആപ്ലിക്കേഷനുമായാണ് ഫോൺ വരുന്നത്.
പുതിയ നോക്കിയ 105 ക്ലാസിക്കിനൊപ്പം വിപണിയിലെ മുൻനിര ഫീച്ചർഫോൺ നിര അപ്ഗ്രേഡ് ചെയ്യുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്ന് എച്ച്എംഡി ഗ്ലോബൽ ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുൻവാർ പറഞ്ഞു. 1000 രൂപയിൽ താഴെയുള്ള സെഗ്മെന്റിൽ സവിശേഷതകൾ നിറഞ്ഞ നോക്കിയ 105 മോഡലിലൂടെ, ഡിജിറ്റൽ ഭിന്നിപ്പ് ഒഴിവാക്കാനും എല്ലാവർക്കും സാമ്പത്തിക പ്രവേശനം സാധ്യമാക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടി, വയർലെസ് റേഡിയോ, 800 എംഎഎച്ച് ബാറ്ററി, കീമാറ്റിലെ ഓരോ ബട്ടണുകൾക്കിടയിലും വിശാലമായ സ്പെയ്സിങ് തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ. സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ സിം, ചാർജറോടുകൂടിയും അല്ലാതെയും നാലുവേരിയന്റുകളിലായി ചാർക്കോൾ, ബ്ലൂ നിറങ്ങളിൽ നോക്കിയ 105 ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.