Sections

ഇൻബിൽറ്റ് യുപിഐ 123പേയുമായി നോക്കിയ 105 (2023), നോക്കിയ 106 4ജി അവതരിപ്പിച്ചു 

Friday, May 19, 2023
Reported By Admin
Nokia

നോക്കിയ 105 (2023) നോക്കിയ 106 4ജി അവതരിപ്പിച്ചു


കൊച്ചി: എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ 105 (2023) നോക്കിയ 106 4ജി അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ ഇല്ലാതെ പോലും സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും ഡിജിറ്റൽ ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന ഇൻബിൽറ്റ് യുപിഐ 123പേയുമായാണ് ഈ ഫോണുകൾ എത്തുന്നത്.

സുരക്ഷിതമായ രീതിയിൽ യൂണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ് (യുപിഐ) പേയ്മെൻറ് സേവനം ഉപയോഗിക്കാനാകുന്ന ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള എൻപിസിഐയുടെ ഇൻസ്റ്റൻറ് പേയ്മെൻറ് സംവിധാനമാണ് യുപിഐ 123പേ.

യുപിഐ ഫീച്ചറുമായി വിപണിയിലെ മുൻനിര ഫീച്ചർ ഫോണുകളായ നോക്കിയ 105 (2023), നോക്കിയ 106 4ജിപുറത്തിറക്കുന്നതിൽ സന്തോഷമുണ്ട്. യുപിഐ ഫീച്ചർ അവതരിപ്പിക്കുന്നതിലൂടെ സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റൽ ഇടപാടുകൾ എളുപ്പത്തിൽ നടത്താനും ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എച്ച്എംഡി ഗ്ലോബൽ വിപി-ഇന്ത്യ & എപിഎസി രവി കുൻവാർ പറഞ്ഞു.

നോക്കിയ ഫീച്ചർ ഫോണുകളിൽ യുപിഐ 123പേ ലഭ്യമാക്കുന്നതിൽ എച്ച്എംഡി ഗ്ലോബലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. യുപിഐ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുന്നതുവഴി കൂടുതൽ ആളുകൾക്ക് യുപിഐ ഉപയോഗിക്കുന്നതിനുള്ള എളുപ്പവും സൗകര്യവും ലഭ്യമാക്കുന്നതിനും ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്ന് എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് പറഞ്ഞു.

നോക്കിയ 105-ൽ നവീകരിച്ച 1000 എംഎഎച്ച് ബാറ്ററിയാണ് ഇതിൻറെ മുൻ ഫോണിനേക്കാൾ 25 ശതമാനം വലുത് കൂടുതൽ സ്റ്റാൻഡ്ബൈ സമയം നൽകുകയും ചെയ്യുന്നു. അതേസമയം നോക്കിയ 106 4ജിക്ക് 1450 എംഎഎച്ച് ബാറ്ററിയാണുള്ളത്. കൂടാതെ മണിക്കൂറുകളോളം ടോക്ക് ടൈമും നൽകുന്നു. സ്റ്റാൻഡ്ബൈ മോഡിൽ 106 4ജി ആഴ്ചകളോളം ഉപയോഗിക്കാം.

നോക്കിയ 105, 106 4ജി മികച്ച ഫീച്ചറുകളുമായാണ് എത്തുന്നത്. ഇതിൽ ഒരു വയർലെസ് എഫ്എം റേഡിയോ ഉണ്ട്. ഹെഡ്സെറ്റിൻറെ ആവശ്യമില്ലാതെ ഉപയോക്താക്കൾക്ക് അവരുടെ എഫ്എം സ്റ്റേഷനുകളിലെ പരിപാടികൾ ആസ്വദിക്കാം. കൂടാതെ നോക്കിയ 106 4ജിയിൽ ഇൻബിൽറ്റ് എംപി3 പ്ലെയർ ഉണ്ട്.

നോക്കിയ 105, നോക്കിയ 106 4ജിയുടെ വില യഥാക്രമം 1299 രൂപയും. 2199 രൂപയുമാണ്. നോക്കിയ 105 ചാർക്കോൾ, സിയാൻ, ചുവപ്പ് നിറങ്ങളിലും നോക്കിയ 106 4ജി ചാർക്കോൾ, ബ്ലൂ നിറങ്ങളിലുംലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.