Sections

ആവശ്യാനുസരണം മാറ്റിയിടാവുന്ന സ്മാർട്ട് ഔട്ട്ഫിറ്റ്സ് ഫീച്ചറുമായി എച്ച്എംഡി ഫ്യൂഷൻ

Wednesday, Dec 04, 2024
Reported By Admin
HMD Fusion smartphone with modular smart outfits and advanced features.

കൊച്ചി: ഹ്യൂമൻ മൊബൈൽ ഡിവൈസ് (എച്ച്എംഡി), ആവശ്യാനുസരണം മാറ്റിയിടാവുന്ന സ്മാർട്ട് ഔട്ട്ഫിറ്റ്സ് ഉൾപ്പെടെ അത്യാധുനിക ഫീച്ചറുകളുമായി എച്ച്എംഡി ഫ്യൂഷൻ വിപണിയിൽ അവതരിപ്പിച്ചു. ഫോണിൻറെ പെർഫോമൻസ് തന്നെ മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള കെയ്സ് ആണ് എച്ച്എംഡി ഫ്യൂഷൻ ഫോണിൻറെ പ്രത്യേകത. കാഷ്വൽ ഔട്ട്ഫിറ്റ്സിന് പുറമേ ഫ്ളാഷി ഔട്ട്ഫിറ്റ്, ഗെയിമിങ് ഔട്ട്ഫിറ്റ് എന്നിവ ഉൾപ്പെടുത്തി സ്മാർട്ട് ഔട്ട്ഫിറ്റ്സ് എന്ന പേരിൽ പുറത്തിറക്കുന്ന കെയ്സുകൾക്ക് ഓരോന്നിനും വ്യത്യസ്ത ഫീച്ചറുകളാണ് ഉള്ളത്. ഈ കെയ്സുകൾ 6 പ്രത്യേക പിന്നുകൾ ഉപയോഗിച്ച് ഫോണിൻറെ പിൻഭാഗത്ത് ഘടിപ്പിക്കാനും ആവശ്യാനുസരണം മാറ്റിയിടാനും സാധിക്കും. ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഗെയിമിങ് ഔട്ട്ഫിറ്റും, മെച്ചപ്പെട്ട സെൽഫികൾക്കായി 16 മില്യൺ കളർ കോമ്പിനേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന മടക്കാവുന്ന ആർജിബി എൽഇഡി ഫ്ളാഷ് റിങ്ങോടു കൂടിയ ഫ്ളാഷി ഔട്ട്ഫിറ്റും ഫോണിനൊപ്പം ലഭ്യമാകും.

എച്ച്എംഡിയുടെ മുൻ മോഡലുകളെ പോലെ ഉപഭോക്താക്കൾക്ക് തന്നെ ഫോൺ റിപ്പയർ ചെയ്യാൻ സാധിക്കും. എച്ച്എംഡിയുടെ സെക്കൻഡ് ജനറേഷൻ റിപ്പയർബിലിറ്റി ഡിസൈനാണ് ഫോണിന്. ഇത് ഒരു സ്ക്രൂഡ്രൈവർ മാത്രം ഉപയോഗിച്ച് ഡിസ്പ്ലേ, ബാറ്ററി, ചാർജിങ് പോർട്ട് എന്നിവ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ ഉപയോക്താക്കളെ അനുവദിക്കും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 108എംപി ഡ്യുവൽ മെയിൻ ക്യാമറയും 50എംപി സെൽഫി ക്യാമറയുമാണുള്ളത്. മികച്ച ഫോക്കസ് നൽകുന്നതിന് 2 എംപി ഡെപ്ത് സെൻസറുമുണ്ട്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

33 വാട്ട്സ് ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് എംഎച്ച്ഡി ഫ്യൂഷനിൽ നർകിയിരിക്കുന്നത്. 6.56 ഇഞ്ച് ഡിസ്പ്ലേ ഉള്ള ഫോൺ മികച്ച സ്ക്രീൻ അനുഭവമാണ് നൽകുക. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ രണ്ട് വർഷത്തെ അപ്ഡേറ്റുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി സപ്പോർട്ടും ലഭിക്കും. ഗെയിമിങ് ഔട്ട്ഫിറ്റ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ഇന്ത്യയിൽ ഡിജിറ്റൽ ടർബൈൻ, ആപ്റ്റോയിഡ് എന്നിവയുമായി എച്ച്എംഡി ഒരു പ്രത്യേക പങ്കാളിത്തത്തിലും ഏർപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ 17,999 രൂപ വിലയിൽ എച്ച്എംഡി ഫ്യൂഷൻ ലഭ്യമാവും. ഫോണിനൊപ്പം 5,999 രൂപ വില വരുന്ന കാഷ്വൽ, ഫ്ളാഷി, ഗെയിമിങ് ഔട്ട്ഫിറ്റുകളും ലഭ്യമാവും. എച്ച്എംഡി വെബ്സൈറ്റിലും ലോഞ്ച് ഓഫറിൻറെ ഭാഗമായി പരിമിത കാലയളവിൽ 15,999 രൂപ മാത്രം വിലയിൽ എച്ച്എംഡി ഫ്യൂഷൻ ആമസോണിൽ ലഭിക്കും. നവംബർ 29 മുതൽ വിൽപന തുടങ്ങിയ പുതിയ മോഡൽ HMD.com ലും ലഭ്യമാണ്.

എച്ച്എംഡി ഫ്യൂഷൻ, ഒരു ഡിവൈസിൽ ഉയർന്ന പ്രകടനവും മികച്ച എക്സ്പീരിയൻസും സുസ്ഥിരമായ പുതുമയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള മോഡലാണെന്ന് എച്ച്എംഡിയുടെ ഇന്ത്യ ആൻഡ് എപിഎസി സിഇഒയും വൈസ് പ്രസിഡൻറുമായ രവി കുൻവാർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.