Sections

നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളിൽ ക്ലൗഡ് ആപ്പുകൾ അവതരിപ്പിച്ചു

Thursday, Dec 14, 2023
Reported By Admin
Nokia 106 4g and Nokia 110 4g

കൊച്ചി: നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫീച്ചർ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളിൽ യൂട്യൂബ് ഷോർട്ട്സ് ഉൾപ്പെടെയുള്ള ക്ലൗഡ് ആപ്പുകളുടെ ശ്രേണി അവതരിപ്പിച്ച് ഈ സെഗ്മെന്റിൽ വീണ്ടും പുതിയ മാറ്റത്തിന് തുടക്കമിട്ടു.

യൂട്യൂബ് ഷോർട്ട്സ്, ബിബിസി ഹിന്ദി, സോകോബൻ, 2048 ഗെയിം, ടെട്രിസ് എന്നിവയുൾപ്പെടെ എട്ട് വ്യത്യസ്ത ആപ്പുകളാണ് ഈ ഫോണുകളിൽ ഉള്ളത്. ഇനി മുതൽ നോക്കിയ 106 4ജി, നോക്കിയ 110 4ജി എന്നിവയിൽ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട എല്ലാ ഹ്രസ്വ വീഡിയോകളും തടസങ്ങളില്ലാതെ സുഗമമായി കാണാം. ആപ്പുകൾ വഴി വീഡിയോകൾ മാത്രമല്ല വാർത്തകൾ, കാലാവസ്ഥാ അപ്ഡേറ്റുകൾ, ക്രിക്കറ്റ് സ്കോറുകൾ, രസകരമായ ഗെയിമുകൾ എന്നിവ എളുപ്പത്തിൽ ആക്സസ് ചെയ്യാനും കഴിയും. ഈ ആപ്പുകളെല്ലാം ക്ലൗഡിലായതിനാൽ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കുകയും ചെയ്യാം.

നിലവിലുള്ള നോക്കിയ 110 4ജി ഉപയോക്താക്കൾക്കും ക്ലൗഡ് ആപ്പുകളുടെ ഗുണം ആസ്വദിക്കാം. ഇതിനായി അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഫോണുകളിലേക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ അയക്കും. നിലവിൽ നോക്കിയ 106 4ജി, നോക്കിയ 110 4ജി മോഡലുകൾ യുപിഐ സ്കാൻ ആൻഡ് പേ ഫീച്ചർ പിന്തുണയ്ക്കുന്നുണ്ട്. നോക്കിയ 106 4ജിക്ക് 2199 രൂപയും, നോക്കിയ 110 4ജിക്ക് 2399 രൂപയുമാണ് വിപണി വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.