Sections

പൊറോട്ടയുടെ ചരിത്രവും ആരോഗ്യ പ്രശ്നങ്ങളും

Monday, Sep 04, 2023
Reported By Soumya
Parrotta

പൊറോട്ട കേരളത്തിലേക്ക് എത്തിയത് തമിഴ്നാട് വഴിയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ തുറമുഖ നിർമ്മാണത്തിനായി ശ്രീലങ്കയിൽനിന്ന് എത്തിയ തൊഴിലാളികളാണ് ആദ്യമായി ഇന്ത്യയിലേക്ക് പൊറോട്ട കൊണ്ടുവന്നത്. തൂത്തുക്കുടിയിൽനിന്ന് തമിഴ്നാട്ടിൽ വ്യാപകമായും പിന്നീട് കേരളത്തിലേക്കും അവിടെനിന്ന് കർണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പൊറോട്ടയുടെ ജനപ്രീതി വ്യാപിച്ചു. കൊത്ത് പൊറോട്ട, ഗോതമ്പ് പൊറോട്ട, പൊരിച്ച പൊറോട്ട എന്നിങ്ങനെ ഇതിന്റെ പല വകഭേദങ്ങൾ ഉണ്ട്. പൊറോട്ടയുടെ പ്രധാന ചേരുവകൾ മൈദയും ഡാൽഡയുമാണ്. ഇവയിൽ അന്നജം, കൊഴുപ്പ് എന്നിവ കൂടുതലുള്ളതിനാൽ ധാരാളം കാലറി ശരീരത്തിന് നൽകുന്നു. വളരെ സാവധാനമേ ഇത് ദഹിക്കുകയുള്ളൂ. ഈവക കാരണങ്ങൾ കൊണ്ടുതന്നെ തൊഴിലാളികൾ ഇത് ഭക്ഷിക്കുമ്പോൾ അവർക്കു ജോലിചെയ്യാനുള്ള ഊർജ്ജവും ധാരാളം ലഭിക്കുന്നതു കൂടാതെ ഇവയുടെ ദഹനത്തിന് കൂടുതൽ സമയം എടുക്കുന്നതുകൊണ്ട് വളരെ സമയത്തേക്ക് വിശക്കുകയുമില്ല. പക്ഷേ പൊതുവേ പൊറോട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാം.

  • എണ്ണയ്ക്കു പകരം ഇതിൽ ചേർക്കുന്നത് ഏറ്റവും ചീത്ത കൊഴുപ്പായ ട്രാൻസ് ഫാറ്റി അമ്ലങ്ങൾ അടങ്ങിയ ഡാൽഡ, വനസ്പതി എന്നിവയാണ്. ഇത് ഹൃദയാഘാതത്തിനും, സ്ട്രോക്കിനും, അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകുന്നു.
  • മൈദ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു
  • ദഹിക്കാൻ കൂടുതൽ സമയം വേണ്ടിവരും. ചിലരിൽ ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
  • മൈദ കഴിയ്ക്കുമ്പോൾ ആൽക്കലൈൻ തോതു കുറഞ്ഞ് അസിഡിറ്റി തോതുയരുന്നു. അസിഡിറ്റി തോതുയരുന്നത് ശരീരത്തിലെ കാൽസ്യം തോതു കുറയ്ക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമവുമാണ്.
  • പൊറോട്ട സ്ഥിരമായി കഴിക്കുന്നത് ഡയബെറ്റീസ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മൈദയിൽ അടങ്ങിയിട്ടുള്ള അലോക്സാൻ പാൻക്രിയാസ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഡയബെറ്റിസ് സാധ്യതകളെ വർധിപ്പിക്കുന്നു.
  • ഒരു ഗ്രാം കാർബോഹൈഡ്രേറ്റിൽ ഒമ്പത് ഗ്രാം കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതനുസരിച്ച് നോക്കുകയാണെങ്കിൽ പൊറോട്ടയിലെ കലോറിയുടെ അളവ് വളരെ കൂടുതലാണ്. ഇത് അമിതാവണ്ണതിനു കാരണമാകുന്നു.
  • ബെൻസോ പെറോക്സൈഡ് (Benzoperoxide) എന്ന രാസവസ്തു ബ്ലീച്ചിങ്ങിന് ആയി ഉപയോഗിക്കുന്നു. മൈദയുടെ മഞ്ഞ നിറം മാറ്റി വെളുത്ത നിറമാക്കുകയാണ് ലക്ഷ്യം. ആരോഗ്യകരമായി എങ്ങനെ പെറോട്ട കഴിക്കാം.
  • കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമായി കഴിയ്ക്കുക.
  • പൊറോട്ട കഴിക്കുന്നതിനോടൊപ്പം പകുതിയിൽ കൂടുതൽ സാലഡുകൾ ഉൾപ്പെടുത്തുക.
  • പൊറോട്ട കഴിക്കുന്നത് കൊണ്ട് ക്യാൻസർ ഉണ്ടാകും എന്നത് അടിസ്ഥാനരഹിതമാണ് പക്ഷേ അതിനോടൊപ്പം കഴിക്കുന്ന ബീഫും ചിക്കനും അധികമായാൽ ക്യാൻസർ ഉണ്ടാകാൻ സാധ്യതയുണ്ട്.
  • കഴിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക.
  • നിങ്ങൾക്ക് പരിചിതമായ കടകളിൽ നിന്നും ഡാൽഡ അല്ലെങ്കിൽ ട്രാൻസഫാറ്റുകൾ ഉപയോഗിക്കാതെ പെറോട്ട ഉണ്ടാക്കുന്ന കടകളിൽനിന്ന് കഴിക്കാൻ ശ്രദ്ധിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.