Sections

കോണ്ടസ്സ ബ്രാന്‍ഡ് വില്‍ക്കുന്നു

Wednesday, Jun 22, 2022
Reported By MANU KILIMANOOR

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഇന്ത്യയില്‍ വിറ്റഴിച്ച പ്രീമിയം സെഡാന്‍ ആയിരുന്നു കോണ്ടസ്സ


SG കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി 2022 ജൂണ്‍ 16-ന് കമ്പനി വെളിപ്പെടുത്താത്ത തുകയ്ക്ക് ബ്രാന്‍ഡ് കൈമാറ്റ കരാര്‍ നടത്തി.സികെ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ലിമിറ്റഡ് ചൊവ്വാഴ്ച തങ്ങളുടെ 'കോണ്‍റ്റെസ' ബ്രാന്‍ഡ് എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് വെളിപ്പെടുത്താത്ത തുകയ്ക്ക് വില്‍ക്കാന്‍ സമ്മതിച്ചതായി അറിയിച്ചു.

ആപ്ലിക്കേഷന്‍ നമ്പറും ബ്രാന്‍ഡിന്റെ ചില അനുബന്ധ അവകാശങ്ങളുമുള്ള വ്യാപാരമുദ്രകള്‍ ഉള്‍പ്പെടെ കോണ്ടസ്സ ബ്രാന്‍ഡിന്റെ കൈമാറ്റത്തിനായി 2022 ജൂണ്‍ 16-ന് SG കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി ഒരു ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍ കരാര്‍ നടപ്പിലാക്കിയതായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

കരാറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പൂര്‍ത്തീകരിക്കുമ്പോള്‍ ബ്രാന്‍ഡിന്റെ കൈമാറ്റം പൂര്‍ത്തിയാകും.1980-കള്‍ മുതല്‍ 2000-കളുടെ തുടക്കത്തില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഇന്ത്യയില്‍ വിറ്റഴിച്ച പ്രീമിയം സെഡാന്‍ ആയിരുന്നു കോണ്ടസ്സ. കമ്പനിയുടെ അന്നത്തെ ജനപ്രിയ മോഡല്‍ അംബാസഡറിന് മുകളിലായിരുന്നു ഇതിന്റെ ഡിമാന്‍ഡ് .

വിപണിയില്‍ തന്റേതായ ഒരു അടയാളം സൃഷ്ടിക്കുന്നതില്‍ വിജയിച്ചപ്പോളേക്കും , മാരുതി സുസുക്കി, ഹ്യുണ്ടായ്, ഫോര്‍ഡ് തുടങ്ങിയ കമ്പനികളുടെ ഇന്ത്യന്‍ വിപണിയിലെ പ്രവേശനം ബ്രാന്‍ഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി, അത് താങ്ങാനാകാതെ വന്നപ്പോള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുക ആയിരുന്നു.

ആഗോള വാഹന ഉല്‍പ്പാദകരില്‍ നിന്നുള്ള മത്സരം ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിനെ മോശമായി ബാധിച്ചു, 2014 മുതല്‍ പശ്ചിമ ബംഗാളിലെ ഉത്തര്പരയിലുള്ള നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടുകയും അംബാസഡര്‍ കാറിന്റെ ഉല്‍പ്പാദനം നിര്‍ത്തുകയും ചെയ്തു. 2017 ഫെബ്രുവരിയില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പിഎസ്എ ഗ്രൂപ്പ് (ഇപ്പോള്‍ സ്റ്റെല്ലാന്റിസിന്റെ ഭാഗം) 80 കോടി രൂപയ്ക്ക് അംബാസഡര്‍ ബ്രാന്‍ഡ് ഏറ്റെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.