- Trending Now:
കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിൾസ് ഹോട്ടൽസ് ആൻറ് റിസോർട്ട്സുമായി സഹകരിച്ച് രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിലിൻറെ ഓൾഡ് വാർ ഓഫിസ് പുനരുദ്ധരിച്ച് ആഡംബര ഹോട്ടലാക്കി മാറ്റുന്നു. ലണ്ടൻ നഗരത്തിൻറെ ഹൃദയഭാഗത്തുള്ള ഈ ആഡംബര ഹോട്ടൽ സെപ്റ്റംബർ 26-നായിരിക്കും ഉദ്ഘാടനം ചെയ്യുക.
വൈറ്റ്ഹാളിലെ ഈ രാജകീയ മന്ദിരത്തിൻറെ വലുപ്പവും സൗന്ദര്യവും തങ്ങളുടെ ടീമിനെ അത്യാകർഷിച്ചതായി ഈ പദ്ധതിക്കു മേൽനോട്ടം വഹിച്ച സഞ്ജയ് ഹിന്ദുജ പറഞ്ഞു. ഇതിനു പുതിയ ജീവിതത്തിൻറെ ശ്വാസം നൽകുമ്പോൾ ഈ കെട്ടിടത്തിൻറെ പുരാതന മഹത്വം തിരികെ കൊണ്ടു വരാനും അതിൻറെ പാരമ്പര്യത്തെ മാനിക്കാനും വേണ്ട ചെലവുകളൊന്നും ഒഴിവാക്കിയിട്ടില്ല. റാഫിൾസുമായി ചേർന്ന് ഓൾഡ് വാർ ഓഫിസിന് കാലാതീതവും അതിരുകളില്ലാത്തതുമായ പാരമ്പര്യം നൽകാനാവും എന്നാണു തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റിഹാളിൽ ഡൗണിങ് സ്ട്രീറ്റിന് എതിർവശത്തുള്ള ഈ കെട്ടിടം എട്ടു വർഷം മുൻപാണ് ഹിന്ദുജ കുടുംബം കരസ്ഥമാക്കിയത്. തുടർന്ന് ഇത് ആഡംബര വസതികളും റസ്റ്റോറൻറുകളും സ്പാകളും ഉൾപ്പെടുന്ന ഒരു ഹബ് ആക്കി മാറ്റുവാൻ റാഫിൾസ് ഹോട്ടൽസുമായി സഹകരണമുണ്ടാക്കി.
ബ്രിട്ടീഷ് വാസ്തുശിൽപിയായ വില്യം യങ് രൂപകൽപന ചെയ്ത ഓൾഡ് വാർ ഓഫിസ് 1906-ലാണ് പൂർത്തിയാക്കിയത്. അതിനു മുൻപ് ഈ സൈറ്റ് വൈറ്റ്ഹാൾ ഒറിജിനൽ പാലസ് ആയിരുന്നു. വിൻസ്റ്റൻ ചർച്ചിലും ഡേവിഡ് ലോയ്ഡ് ജോർജ്ജും പോലുള്ള രാഷ്ട്രീയ, സൈനിക നേതാക്കൾ ഇവിടെയുള്ള ഓഫിസിൽ പ്രവർത്തിച്ചിരുന്നു. ഇതിൻറെ വാസ്തുശിൽപ സൗന്ദര്യം പിന്നീട് ജെയിംസ് ബോണ്ട് ചിത്രങ്ങൾക്കും വളരെ അടുത്ത കാലത്ത് ദി ക്രൗൺ നെറ്റ്ഫ്ളിക്സ് പരമ്പരയ്ക്കും പശ്ചാത്തലമായിരുന്നു.
സീ5 ഇൻറലിജൻസ് മോണിറ്റർ ക്വിക് ഡെലിവറി സർവീസസിനെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കി... Read More
പ്രതീക്ഷകളെ മറികടന്ന മികവുമായെത്തിയ ഈ ചരിത്രപരമായ പദ്ധതിയുടെ ഭാഗമായ ഓരോരുത്തർക്കും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത പ്രതീതിയാണുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആസ്സർ ചെയർമാനും സിഇഒയുമായ സെബാസ്റ്റ്യൻ ബാസിൻ പറഞ്ഞു. സമാനതകളില്ലാത്ത ഈ ഹോട്ടൽ അനുഭവിക്കാൻ ഹിന്ദുജ കുടുംബത്തോടു ചേർന്ന് തങ്ങളും യാത്രികരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് കരകൗശല വിദഗ്ധരുടെ സഹായത്തോടെയുള്ള നവീകരണത്തിൻറെ ഭാഗമായി, അതിലോലമായ മൊസൈക് ഫ്ളോറുകൾ, ഓക്ക് പാനലിംഗ്, തിളങ്ങുന്ന ഷാൻഡിലിയറുകൾ, ഗംഭീരമായ മാർബിൾ ഗോവണി എന്നിവ ഉൾപ്പെടെയുള്ള ചരിത്രപരമായ ഇൻറീരിയർ ഘടകങ്ങൾ പുനഃസ്ഥാപിച്ചു. 120 മുറികളും സ്യൂട്ടുകളും, ഷെഫ് മൗറോ കൊളാഗ്രെക്കോയുടെ സിഗ്നേച്ചർ ഡൈനിംഗ് അനുഭവങ്ങൾ, ഗ്രാൻഡ് ബാൾറൂം ഉൾപ്പെടെയുള്ള വിനോദ സ്ഥലങ്ങൾ തുടങ്ങിയവ ഓൾഡ് വാർ ഓഫീസി ൽ ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.