- Trending Now:
ഹിന്ദുജ കുടുംബത്തിലെ സ്വിസ് പൗരൻമാരായ കമൽ, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നീ നാലുപേർക്കും എതിരെ ഒരു വിധത്തിലുള്ള തടവോ ശിക്ഷയോ തടഞ്ഞു വെക്കലോ ഉണ്ടായിട്ടില്ല.
സ്വിസ് നിയമ നടപടിക്രമങ്ങൾ അനുസരിച്ച് പരമോന്നത കോടതിയുടെ അന്തിമ വിധി വരെ നിരപരാധിത്വം എന്ന വിലയിരുത്തലാണ് ഏറ്റവും പ്രാധാന്യത്തോടെ മുകളിലുണ്ടാകുക. അതുണ്ടാകാതെ കീഴിക്കോടതിയുടെ വിധി പ്രയോഗത്തിലില്ലാതിരിക്കുന്നതുംനടപ്പാക്കാതിരിക്കുന്നതുമായിരിക്കും.
ഇവർക്കെതിരെ ഉണ്ടായിരുന്ന ഏറ്റവും ഗൗരവമായ കുറ്റാരോപണമായ മനുഷ്യക്കടത്ത് കോടതി കഴിഞ്ഞ ദിവസം പൂർണമായി തള്ളിക്കളഞ്ഞിരുന്നു.
ഈ കേസിൽ പരാതിക്കാർ ഇല്ലെന്നതും പരിഗണിക്കേണ്ടതാണ്. അവർ സ്റ്റേറ്റ്മെൻറുകൾ ഒപ്പുവെച്ചത് അതെന്തെന്ന് പോലും മനസിലാകാതെയായിരുന്നു എന്നും കോടതിയിൽ അവർ പ്രസ്താവിച്ചു. അവർ ഇത്തരം നടപടിക്രമങ്ങൾ ആഗ്രഹിക്കുന്നില്ല. അവർ അത് ആഗ്രഹിച്ചിരുന്നുമില്ല. നാല് ഹിന്ദുജ കുടുംബാംഗങ്ങളും തങ്ങളെ ബഹുമാനത്തോടും അന്തസോടും കുടുംബത്തെ പോലെയുമാണ് പരിഗണിച്ചിരുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുമുണ്ട്.
മഴക്കാല വാഹന പരിരക്ഷയുമായി ടാറ്റാ എഐജി മോട്ടോർ ഇൻഷൂറൻസ്... Read More
ഈ നാലു കുടുംബാംഗങ്ങൾക്കും സ്വിസ് നീതീന്യായപ്രക്രിയയിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്ന കാര്യത്തിൽ അവർക്ക് ആത്മവിശ്വാസവുമുണ്ടെന്നും കമൽ, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നിവരുടെ വക്താവ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.