Sections

ഓണ വിഭവങ്ങൾക്ക് രുചി കൂട്ടാൻ ഹിമാലയൻ എലിവേഷൻ കുങ്കുമപ്പൂ

Saturday, Sep 07, 2024
Reported By Admin
Premium Himalayan Elevation Grade 1 Kashmiri saffron for enhancing Onam festive dishes with luxury f

കൊച്ചി: ഹിമാലയൻ എലിവേഷൻ കാശ്മീരി കുങ്കുമപ്പൂവിൻറെ സ്വാദേറും രുചിയോടെ ഈ ഓണാഘോഷങ്ങൾ പുതിയ മാനങ്ങളിലേക്ക് ഉയർത്താം. ഉന്നത നിലവാരത്തിനും സമാനതകളില്ലാത്ത പരിശുദ്ധിക്കും പ്രശസ്തമായ ഗ്രേഡ്1 കുങ്കുമപ്പൂ നിങ്ങളുടെ പരമ്പരാഗത ഓണ വിഭവങ്ങൾക്ക് രുചിയേറ്റുമെന്ന് മാത്രമല്ല, ആഡംബരത്തിൻറെ ഒരു സ്പർശം കൂടി നൽകും.

'സുവർണ സുഗന്ധവ്യഞ്ജനം' എന്നറിയപ്പെടുന്ന കുങ്കുമത്തിന് ഇന്ത്യൻ സംസ്കാരത്തിലും പാചക രീതിയിലും പ്രത്യേക സ്ഥാനമുണ്ട്. ഓണം പോലുള്ള ഉൽസവങ്ങളിൽ ഇത് ഐശ്വര്യത്തിൻറെയും പരിശുദ്ധിയുടെയും പ്രതീകമാണ്. ഉന്നത നിലവാരത്തിലുള്ള കുങ്കുമം വിഭവങ്ങളുടെ രുചിയും മണവും ഉയർത്തുന്നു എന്നു മാത്രമല്ല കാഴ്ചയ്ക്കു സുവർണ നിറം കൂടി നൽകുന്നു. ഹിമാലയൻ എലിവേഷൻ കാശ്മീരി കുങ്കുമം ഗ്രേഡ് 1 നിലവാരമുള്ളതാണ്. ലഭ്യമായിട്ടുള്ളതിൽ ഉന്നതമായ പരിശുദ്ധിയും ഉറപ്പു നൽകുന്നു. മനോഹരമായ കാശ്മീർ തടാകത്തിൽ നിന്നും വരുന്നതാണ്.

നെയ്, പരിപ്പ്, പ്രഥമൻ തുടങ്ങിയ പായസങ്ങൾ, അവിയൽ, കായ വറുത്തത്, പുളിശ്ശേരി തുടങ്ങിയ വിഭവങ്ങളിലെല്ലാം ഈ പ്രീമിയം കുങ്കുമം ചേർക്കാം. ഉന്നത നിലവാരമുള്ളതിനാൽ വളരെ കുറഞ്ഞ അളവിൽ ചേർത്താൽ തന്നെ നിങ്ങളുടെ വിഭവങ്ങളെ വേറിട്ടതാക്കുന്നു.

എഐ ഉള്ള ക്യൂആർ കോഡുമായാണ് ഓരോ പാക്കും വരുന്നത്. ഉൽപ്പന്നത്തിൻറെ നിലവാരം പരിശോധിക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.