Sections

ഇന്ത്യയുടെ പഞ്ചസാര കയറ്റുമതിയില്‍ കുതിപ്പ്

Saturday, Jul 10, 2021
Reported By GOPIKA G.S.
sugar

പഞ്ചസാര കയറ്റുമതിയില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്

ഈ വര്‍ഷം ഇതുവരെ വിദേശത്തേക്ക് ഇന്ത്യയില്‍ നിന്നും 4.25 ദശലക്ഷം ടണ്‍ പഞ്ചസാര നടപ്പ് മാര്‍ക്കറ്റിങ് വര്‍ഷത്തില്‍ കയറ്റുമതി ചെയ്തതായി വ്യാപാര സംഘടനയായ എഐഎസ്ടിഎ. പഞ്ചസാരയുടെ മാര്‍ക്കറ്റിങ് വര്‍ഷം  2020-21 സെപ്തംബറിലാണ് അവസാനിക്കുക. ആകെ 5.85 ദശലക്ഷം ടണ്‍ പഞ്ചസാരയാണ് കയറ്റുമതിക്കായി മില്ലുകള്‍ അയച്ചത്. ഇതില്‍ 1.50 ദശലക്ഷം ടണ്‍ പഞ്ചസാര ഇനിയും കയറ്റുമതി ചെയ്യാനുണ്ട്. ചില മില്ലുകള്‍ക്ക് അവശേഷിക്കുന്ന പഞ്ചസാര സൂക്ഷിച്ച് വെയ്ക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ അവര്‍ കേന്ദ്രസര്‍ക്കാരിനോട് കയറ്റുമതി സംബന്ധിച്ച വിശദമായ കണക്ക് പുറത്തുവിടണമെന്ന് അറിയിച്ചിട്ടുണ്ട്.

ജനുവരി ഒന്ന് മുതല്‍ ജൂണ്‍ ഏഴ് വരെയാണ് 4.25 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തതെന്ന് സംഘടന പറയുന്നു. ഇതില്‍ 1.40 ദശലക്ഷം ടണ്‍ പഞ്ചസാരയും ഇന്തോനേഷ്യയിലേക്കാണ് കയറ്റുമതി ചെയ്തത്. 5.20 ലക്ഷം ടണ്‍ അഫ്ഗാനിസ്ഥാനിലേക്കും 4.36 ലക്ഷം ടണ്‍ യുഎഇയിലേക്കും 3.24 ലക്ഷം ടണ്‍ ശ്രീലങ്കയിലേക്കും കയറ്റി അയച്ചു. നിലവില്‍ 3.59 ലക്ഷം ടണ്‍ പഞ്ചസാര ലോഡിങ് ഘട്ടത്തിലാണ്. ഇതിന് പുറമെ 4.98 ലക്ഷം ടണ്‍ പോര്‍ട്ടുകളിലേക്കുള്ള യാത്രയിലാണെന്നും സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.