Sections

സംസ്ഥാനത്ത് സ്വര്‍ണത്തിന് 2022 ലെ ഏറ്റവും ഉയര്‍ന്ന വില

Wednesday, Mar 02, 2022
Reported By Admin
gold

ജനുവരിയിലെ ഉയര്‍ന്ന വില 36,720 രൂപയും ഫെബ്രുവരിയിലെ  ഉയര്‍ന്ന വില 37,800 രൂപയുമായിരുന്നു


സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വര്‍ധിച്ചു. 2022 ലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ ഉയര്‍ന്ന വില 36,720 രൂപയും ഫെബ്രുവരിയിലെ  ഉയര്‍ന്ന വില 37,800 രൂപയുമായിരുന്നു.

രാജ്യാന്തര വിപണിയില്‍  സമാധാന ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞതും യുദ്ധം കനക്കുന്നതും നാറ്റോ സഖ്യത്തിന്റെ വെള്ളിയാഴ്ചത്തെ മീറ്റിങ് തിരിച്ചടിയാകുമോ എന്ന ഭയവും ഓഹരി വിപണിയില്‍ നിന്നും സ്വര്‍ണത്തിലേക്ക് വീണ്ടും പണമൊഴുക്കിയത് ഇന്നലെ സ്വര്‍ണ വില 1950 ഡോളറിലേക്ക് തിരികെ എത്തിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.