- Trending Now:
ഓസ്‌കാര്‍ നോമിനേഷനില്‍ മുതല്‍ ബോക്‌സോഫീസിനുള്ളില്‍ വരെ തരംഗം തീര്‍ത്ത നിരവധി ചിത്രങ്ങളുടെ ബ്രഹ്മാണ്ഡ സംവിധായകര്‍ നമ്മുടെ ഇന്ത്യന്‍ സിനിമയിലുണ്ട്.സംവിധാനം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഈ സംവിധായകരുടെ പ്രതിഫലവും ഉയര്‍ന്നതാണ്.100 കോടിക്ക് മുകളില്‍ പ്രതിഫലം പറ്റുന്ന താരങ്ങളെ നിങ്ങള്‍ക്ക് അറിയാമായിരിക്കും പക്ഷെ സംവിധായകരെയോ ?
ഇന്ത്യന്‍ സംവിധായകരുടെ പ്രതിഫല പട്ടിക പുറത്തുവിട്ടിരിക്കുന്നത് പ്രമുഖ സിനിമ വെബ്‌സൈറ്റായ കോയിമോയ് ആണ്.ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് എസ്.എസ് രാജമൗലിയാണ്.ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തോടെ ഇന്ത്യയിലാകെ ആരാധകരെ സമ്പാദിച്ച രാജമൗലി ബാഹുബലി രണ്ട് ഭാഗങ്ങള്‍ക്കും കൂടി സംവിധാനത്തിനായി 100 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത്.450 കോടി രൂപയ്ക്ക് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മാത്രം 434 കോടി രൂപയാണ് നേടിയത്.
കോയ്‌മോയുടെ പ്രതിഫല പട്ടികയില്‍ ആദ്യ സ്ഥാനം സൗത്ത് ഇന്ത്യന്‍ സംവിധായകന്‍ സ്വന്തമാക്കിയെങ്കില്‍ രണ്ടാമതുള്ളത് രോഹതി ഷെട്ടിയാണ്.ബോളിവുഡിലെ ബോക്‌സോഫീസില്‍ രോഹിത് ഷെട്ടി ചിത്രങ്ങള്‍ പരാജയപ്പെട്ട ചരിത്രമില്ല.ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന സംവിധായകന്‍ ആണ് രോഹിത് ഷെട്ടി.ഓരോ സിനിമയ്ക്കും 25 കോടി മുതല്‍ 30 കോടി വരെയാണ് രോഹിതിന്റെ പ്രതിഫലം.ദില്‍വാലെ,ചെന്നൈ എക്‌സ്പ്രസ്,സിംബ,സിംഗം 3 തുടങ്ങിയവയാണ് രോഹിതിന്റെ പ്രധാന ചിത്രങ്ങള്‍.
വീണ്ടും ലിസ്റ്റില്‍ തമിഴകത്ത് നിന്ന് ഒരു സംവിധായകന്‍ ആണ് മറ്റാരുമല്ല ശങ്കര്‍.യെന്തിരന്‍,ശിവാജി,റോബോ 2.0 തുടങ്ങിയ നിരവധി ചിത്രങ്ഹള്‍ സാങ്കേതിക മികവോടെ ഒരുക്കിയ ശങ്കര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യന്‍2വിന് 40 കോടിയാണ് പ്രതിഫലം വാങ്ങുന്നത്.ജന്റില്‍മെന്‍,ജീന്‍സ്,ഐ,അന്യന്‍,തുടങ്ങിയ ചിത്രങ്ങളും ശങ്കറിന്റേതാണ്.
ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന സംവിധായകന്‍ ആണ് കരണ്‍ ജോഹര്‍.ഏറെ കാലമായി സംവിധാന രംഗത്ത് നിന്ന് മാറി നിന്ന കരണ്‍ വീണ്ടും സംവിധാനത്തിലേക്ക് എത്തുന്ന ചിത്രമാണ് റോക്കി ഔര്‍ റാണി കി പ്രേം കഹാനി.12 കോടി രൂപയാണ് ഈ ചിത്രത്തിനായി കരണിന്റെ പ്രതിഫലം.കുച്ച് കുച്ച് ഹോത്താ ഹെ,ഖബി ഖുശി ഖബി ഹം,ഖബി അല്‍വിദ നാ കെഹ്നാ,സ്റ്റുഡന്റ് ഓഫ് ദി ഇയര്‍,എ ദില്‍ ഹെ മുഷകില്‍ തുടങ്ങിയ ചിത്രങ്ങള്‍ കരണിന്റേതാണ്.
സഞ്ജയ് ലീല ബന്‍സാലിയാണ് പ്രതിഫലം കൂടുതല്‍ വാങ്ങുന്ന മറ്റൊരു സംവിധായകന്‍.വസ്ത്രാലങ്കാരങ്ങള്‍ കൊണ്ടും ചരിത്ര സീക്വന്‍സുകള്‍ കൊണ്ടും ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ ബന്‍സാലി സിനിമകള്‍ ബോക്‌സോഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ ആണെങ്കിലും മറ്റ് സംവിധായകരില്‍ നിന്ന് വ്യത്യസ്തമാണ് ബന്‍സാലിയുടെ പ്രതിഫലം.തന്റെ സിനിമയുടെ കളക്ഷനില്‍ നിന്ന് ഒരു നിശ്ചിത ശതമാനം ആണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്.പത്മാവത്,റാം ലീല,ബാജിറാവ്ു മസ്താനി തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒക്കെ ബന്‍സാലിയുടേതാണ്.
ബോളിവുഡിനും കോളിവുഡിനും ഒരുപോലെ പ്രിയങ്കരായ എ.ആര്‍ മുരുകദോസും പ്രതിഫലകാര്യത്തില്‍ മുന്നിലുണ്ട്.ഗജിനി,കത്തി,സര്‍ക്കാര്‍ തുടങ്ങിയ നിരവധി ഹിറ്റുകളുടെ സംവിധായകന്‍ ആയ മുരുഗദോസ് അദ്ദേഹത്തിന്റെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ദര്‍ബാറിന് വേണ്ടി 14 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്.
തമിഴ്‌സിനിമയുടെ പ്രണയ സംവിധായകന്‍ ആയ മണിരത്‌നം ഒരു സിനിമയ്ക്ക് 9 കോടി രൂപ പ്രതിഫലം വാങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രതിഫല കണക്ക് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.