Sections

കെ ഫോൺ വഴി അതിവേഗ ഇന്റർനെറ്റ്: താരിഫ് റേറ്റുകൾ ഇങ്ങനെ

Tuesday, Jun 06, 2023
Reported By admin
kfon

രണ്ട് എംബിബിഎസ് വേഗത്തിൽ കണക്ഷൻ തുടരും, ഇന്റർനെറ്റ് കട്ടാക്കില്ല


കേരള സർക്കാർ നടപ്പിലാക്കിയ കെ ഫോൺ ഇന്റർനെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകൾ ജനകീയം. ആദ്യ ഘട്ടത്തിൽ സൗജന്യ വരിക്കാർക്കൊഴികെ ഗാർഹിക വാണിജ്യ കണക്ഷനുകൾക്കുള്ള താരിഫാണ് പ്രാബല്യത്തിൽ വന്നത്. തുടക്കത്തിൽ  ആറ് മാസത്തേക്കുള്ള അഡ്വാൻസ് റെൻറ്റൽ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 

1794 രൂപക്ക് ആറ് മാസം 20 എംബിബിഎസ് സപീഡിൽ കണക്ഷൻ ലഭ്യമാക്കുന്നതാണ് ചുരുങ്ങിയ നിരക്ക്. ഈ പ്ലാനിൽ പ്രതിമാസം കെ ഫോൺ ഇന്റർനെറ്റ് നിരക്ക് ജി എസ് ടി ക്കു പുറമെ  299 രൂപയാണ്.7494 രൂപയുടെ പ്ലാൻ ആണ് ഏറ്റവും ഉയർന്നത്. 5000 ജിബി ലിമിറ്റിൽ  250 സ്പീഡ് വേഗതയുള്ള ഇന്റർനെറ്റ് ആറ് മാസത്തേക്ക് ലഭിക്കും.  പ്രതിമാസം 1249 രൂപയാണ് ഈ പ്ലാനിൽ ഉപഭോക്താവിന് ചെലവാകുക.

എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് പരിധി കഴിഞ്ഞാൽ രണ്ട് എംബിബിഎസ് വേഗത്തിൽ കണക്ഷൻ തുടരും, ഇന്റർനെറ്റ് കട്ടാക്കില്ല.

മറ്റു 6 മാസ പ്ലാനുകൾ
2094 രൂപക്ക് 30 Mbps വേഗത്തിൽ 3000 GB
2394 രൂപക്ക് 40 Mbps   വേഗത്തിൽ 4000  GB
2694 രൂപക്ക് 50 Mbps   വേഗത്തിൽ 5000  GB
2994 രൂപക്ക് 75 Mbps   വേഗത്തിൽ 4000  GB
3594 രൂപക്ക് 100  Mbps   വേഗത്തിൽ 5000  GB
4794 രൂപക്ക് 150  Mbps   വേഗത്തിൽ 4000  GB
5994 രൂപക്ക് 200  Mbps   വേഗത്തിൽ 5000  GB
എന്നിങ്ങനെയാണ് കെ ഫോണിന്റെ ഉയർന്ന പ്ലാനുകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.