Sections

സൗന്ദര്യ സംരക്ഷണം ചെമ്പരത്തിയിലൂടെ

Monday, Aug 26, 2024
Reported By Soumya
Hibiscus flower with skincare products showcasing its benefits for anti-aging, skin elasticity, and

പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തിയുടെ സൗന്ദര്യത്തിനപ്പുറം ഇവ പലവിധ ഔഷധ ഗുണങ്ങളും നൽകുന്നുവെന്ന കാര്യം പലർക്കും അറിയില്ല. പലവിധ മരുന്നുകളിലും മുടിയുടെ സംരക്ഷണത്തിനുള്ള ഉൽപന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. മുഖത്തു തേയ്ക്കാനും ചെമ്പരത്തി ഉപയോഗപ്രദമായ ഒന്ന് തന്നെയാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം

  • ഒട്ടനവധി ആന്റി ഓക്സിഡന്റുകൾ അടങ്ങിയതിനാൽ തന്നെ ചർമ്മത്തിന് ചെറുപ്പവും ഇലാസ്റ്റിസിറ്റിയും നൽകാൻ ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
  • ചർമ്മ കോശങ്ങൾ അയയാതെ സൂക്ഷിയ്ക്കും.
  • ചർമത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കും. ആന്റി ഏജിംഗ് ഇഫ്കട് എന്നു പറയാം.ചർമത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണിത്.
  • ചർമ്മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി എന്നിവ നൽകുന്ന എൻസൈമായ 'ഇലാസ്റ്റേസ്' നെ സഹായിക്കുന്ന ഒരു ഘടകമായും ചെമ്പരത്തി പ്രവർത്തിക്കുന്നു.
  • ചർമത്തിലുണ്ടാകുന്ന ഹൈപ്പർ പിഗ്മെന്റേഷൻ പോലുളള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
  • ഏജ് സ്പോട്സ് കുറയ്ക്കാനും ഇതേറെ നല്ലതാണ്.
  • ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നൽകുന്നു. ഇവ സ്കിൻ ടോൺ നന്നാക്കുവാൻ സഹായിക്കുന്നു.
  • ചെമ്പരത്തിയിലെ വഴുവഴുപ്പു തന്നെ. ഇത് ചർമ കോശങ്ങൾക്ക് സ്വാഭാവിക ഈർപ്പം നൽകുന്നു. ചർമത്തിന് തിളക്കവും മൃദുത്വവും നൽകുന്നു. പ്രത്യേകിച്ചും സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് ഇതേറെ നല്ലതാണ്.
  • ചർമത്തിന് നിറം നൽകുന്നു. യാതൊരു ദോഷവും വരുത്താത്ത മാലിക് ആസിഡ്, സിട്രിക് ആസിഡ് പോലുളളവയാണ് ഇതതിനു സഹായിക്കുന്നു. കെമിക്കൽ ബ്ലീച്ചിംഗിന്റെ ദോഷം വരുത്തുന്നില്ലെന്നു ചുരുക്കം. ഇവ ചർമത്തിലെ മൃത കോശങ്ങൾ നീക്കുന്നു. ചർമം വൃത്തിയാക്കുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.