- Trending Now:
ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹനനിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്. തെരഞ്ഞെടുത്ത മോഡലുകളുടെ വിലയിൽ ഏകദേശം രണ്ടുശതമാനത്തിന്റെ വർധന വരുമെന്ന് കമ്പനി അറിയിച്ചു. പുതുക്കിയ വില അടുത്ത മാസം ഒന്നുമുതൽ നിലവിൽ വരും.
ഉൽപ്പാദന ചെലവ് വർധിച്ചതാണ് വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും കമ്പനി അറിയിച്ചു. മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിന് ഉൽപ്പാദനത്തിൽ വരുത്തിയ മാറ്റങ്ങളാണ് ചെലവ് വർധിപ്പിച്ചത്. തെരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വിലയിലാണ് വർധന ഉണ്ടാവുക.
ഏപ്രിൽ ഒന്നുമുതൽ പുതിയ വാഹനങ്ങളിൽ ഓൺ- ബോർഡ് സെൽഫ് ഡയഗനോസ്റ്റിക് ഡിവൈസ് ഘടിപ്പിക്കണമെന്നാണ് നിർദേശം. മലിനീകരണ തോത് അപ്പപ്പോൾ അറിയുന്നതിന് ഈ ഉപകരണം സഹായകമാണ്. കൂടാതെ മലിനീകരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് യാത്രക്കാർക്ക് വിലയിരുത്താനും സാധിക്കും. ഇതിലേക്ക് മാറുന്നതിന് വരുന്ന ചെലവാണ് വാഹനത്തിന്റെ വിലയിൽ പ്രതിഫലിക്കുക എന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.