Sections

മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അസാധുവാകും

Monday, Dec 26, 2022
Reported By MANU KILIMANOOR

പാൻകാർഡ് അസാധുവായാൽ ബാങ്കിങ് ഉൾപ്പടെയുള്ള സേവനങ്ങളൊന്നും ലഭ്യമാകില്ല


മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അസാധുവാക്കുമെന്ന് കേന്ദ്രം. ആദായ നികുതി വകുപ്പാണ് ഇതു സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കിയത്. ഏപ്രിൽ ഒന്നു മുതൽ ഇത് കർശനമായി നടപ്പാക്കും.തീയതി കഴിഞ്ഞ് ആധാറുമായി ബന്ധിപ്പിക്കുന്നവർക്ക് ആയിരം രൂപ വരെ പിഴ ചുമത്തും. ഒരാൾക്ക് രണ്ട് പാൻകാർഡ് ഉണ്ടെങ്കിലും പിഴയടക്കേണ്ടി വരും. പാൻ കാർഡിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുമ്പോൾ ചെറിയ അക്ഷരത്തെറ്റ് വന്നാലും പിഴ ചുമത്തും.

ജമ്മു കശ്മീർ, അസം, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ, 80 വയസ് കഴിഞ്ഞവർ എന്നിവർ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. ഈ വിഭാഗങ്ങളിലല്ലാത്തവർക്കെല്ലാം പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കണം. പാൻകാർഡ് അസാധുവായാൽ ആദായനികുതിയുമായി ബന്ധപ്പെട്ട ബാങ്കിങ് ഉൾപ്പടെയുള്ള സേവനങ്ങളൊന്നും ലഭ്യമാകില്ല. ഒരു തവണ പ്രവർത്തനരഹിതമായാൽ ഐടി നിയമത്തിന് കീഴിലുള്ള എല്ലാ അനന്തരഫലങ്ങൾക്കും കാർഡ് ഉടമ ബാധ്യസ്ഥനുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.