Sections

കാര്‍ഷികമേഖലയ്ക്ക് ആശ്വാസ വാര്‍ത്ത ഇതാ 

Wednesday, Aug 17, 2022
Reported By admin
agriculture

കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കാന്‍ ഈ നീക്കം പ്രയോജനപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു

 

കാര്‍ഷികമേഖലയ്ക്ക് ആശ്വാസ വാര്‍ത്ത ഇതാ. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം 1.5 ശതമാനം പലിശ ഇളവ് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കാണ് പലിശ ഇളവ് ലഭിക്കുക. 

2022-23, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കര്‍ഷകര്‍ക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 

നടപടി കാര്‍ഷിക വായ്പകളുടെ ഒഴുക്ക് നിലനിര്‍ത്താനും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കാന്‍ ഈ നീക്കം പ്രയോജനപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

കൂടാതെ ടൂറിസം മേഖലയുടെ ഉണര്‍വിന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചു. 50000 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചതെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.