- Trending Now:
ഈ കാലത്ത് സമര്‍ത്ഥമായ ഉളളടക്ക തന്ത്രങ്ങളാണ് മാര്‍ക്കറ്റിംഗിനെ മുന്നോട്ട് നയിക്കുന്നത്
ബിസിനസിലെ നെടുംതൂണാണ് മാര്‍ക്കറ്റിംഗ്. മാര്‍ക്കറ്റ് പിടിക്കാനായി സംരംഭകര്‍ നിരവധി വഴികള്‍ തേടാറുണ്ട്. ക്ലാസിക് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും മോഡേണ്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ എല്ലാ ബിസിനസുകളും ഓണ്‍ലൈനിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ നിരവധി മറ്റ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഉരുത്തിരിഞ്ഞ് വന്നു. അതില്‍ പ്രധാനപ്പെട്ടതാണ് എഴുത്തുകള്‍.
ഈ കാലത്ത് സമര്‍ത്ഥമായ ഉളളടക്ക തന്ത്രങ്ങളാണ് മാര്‍ക്കറ്റിംഗിനെ മുന്നോട്ട് നയിക്കുന്നത്. എഴുത്ത് നിങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയിലാവണം. ഒരു ക്യാംപയിന്റെ രചനാശൈലി എന്നും ശ്രദ്ധിക്കപ്പെടും. ഉളളടക്കത്തിന്റെ പ്രത്യേകത കൊണ്ട് നിങ്ങളുടെ വെബ് സൈറ്റിലേക്കോ, സോഷ്യല്‍ മീഡിയ പേജുകളിലേക്കൊ ആളുകളെ ആകര്‍ഷിക്കുന്നു. ഇത്തരത്തില്‍ മികച്ച ഉള്ളടക്കമുള്ള എഴുത്തുകള്‍ ബിസിനസിനെ ഏതൊക്കെ രീതിയില്‍ സഹായിക്കുമെന്ന് മനസിലാക്കാം.
ബ്രാന്റിംഗിന്
ബിസിനസിനെ കുറിച്ചുളള ഉളളടക്കം നിരന്തരം പോസ്റ്റ് ചെയ്യുക വഴി നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും എന്തിനെ കുറിച്ചാണ് പറയുന്നതെന്നും ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സഹായകമാകും. നിങ്ങളുടെ ഉല്പന്നത്തിന് പ്രസക്തമായ ഉളളടക്കം ഉണ്ടാവുകയും, വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ കാലക്രമേണ ആളുകള്‍ ഉല്‍പ്പന്നത്തെ കുറിച്ചോ സേവനത്തേക്കുറിച്ചോ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ ഉളളടക്കത്ത പരാമര്‍ശിക്കാനും നിങ്ങളുടെ ലിങ്ക് ഉപയോഗിക്കാനും തുടങ്ങും.
ജനങ്ങളുടെ അരികിലെത്താന്‍
ബിസിനസ്സുകളും ഉല്പന്നങ്ങളും വിപണിയില്‍ മുന്നേറണമെങ്കില്‍ സമയമെടുക്കും. ഉപഭോക്താക്കളെ നിങ്ങളുടെ ഭാഗത്ത് എത്തിക്കാനും , നിങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ഉത്പന്നത്തെക്കുറിച്ച് കൂടുതല്‍ അവബോധം ജനങ്ങളിലേക്ക് എത്തിക്കാനും നല്ല ഉളളടക്കങ്ങള്‍ സഹായകമാകും. നിങ്ങളുടെ ബ്രാന്റുമായി ബന്ധപ്പെട്ട ആകര്‍ഷകമായ വാചകങ്ങളും, കുറിപ്പുകളും ബ്ലോഗുകള്‍ -വെബ്‌സൈറ്റുകള്‍ എന്നിവ വഴി ഉപഭോക്താക്കളുടെ അരികിലെത്താന്‍ ഏറെ സഹായകരമാകും.
നല്ല ഉളളടക്കം ഷെയര്‍ ചെയ്യും
മികച്ച ഉളളടക്കം എല്ലായ്‌പ്പോഴും ഷെയര്‍ ചെയ്യപ്പെടും. അതൊരു വസ്തുതയാണ്. ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു തലക്കെട്ട് എഴുതിയാല്‍ ആളുകള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. സോഷ്യല്‍ മീഡിയ പോസ്റ്റോ, ബ്ലോഗ് പോസ്റ്റോ രസകരമായി അവതരിപ്പിക്കുകയാണെങ്കില്‍ ഉളളടക്കം ഷെയര്‍ ചെയ്യപ്പെടും.
എസ്ഇഒ
മാര്‍ക്കറ്റിംഗ് കണ്ടന്റുകള്‍ക്ക് എസ്ഇഒ റാങ്കിങ്ങില്‍ പ്രാധാന്യമുണ്ട്. വീഡിയോകളില്‍ മികച്ച റാങ്കിങ്ങ് കിട്ടുന്നത് എഴുതിയ കണ്ടന്റുകള്‍ കൂടി ആവശ്യമാണ്.
ഇത്തരത്തിലുള്ള ചെറിയ മാര്‍ഗങ്ങളിലൂടെ മാര്‍ക്കറ്റിംഗ് വര്‍ധിപ്പിക്കാവുന്നതാണ്. കൃത്യമായ പ്ലാനിങ്ങോടെ ആകര്‍ഷകമായി എഴുതാന്‍ സാധിച്ചാല്‍ വളരെ വലിയ പിന്‍ബലം ജനങ്ങളില്‍ നിന്ന് ലഭിക്കും. നിങ്ങള്‍ക്ക് സ്വയം ഇത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റൊരാളുടെ സഹായം തേടുന്നത് ഉത്തമമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.