- Trending Now:
സാമ്പത്തിക ആഘാതങ്ങളില്‍ നിന്നും പരിരക്ഷ നേടുന്നതിനും സഹായിക്കുന്ന വഴികളെ കുറിച്ചറിയാം
ഈ വര്‍ഷമെങ്കിലും സാമ്പത്തിക സുരക്ഷിതത്വം നേടണമെന്നായിരിക്കും പലരുടെയും ലക്ഷ്യം. എന്നാല്‍ അതിനായി എന്തൊക്കെ ചെയ്യണമെന്ന് പലര്‍ക്കും അറിവുണ്ടാകില്ല. അതിനുള്ള പോംവഴി കൂടിയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതികളും സ്റ്റോക്കുകളും നിക്ഷേപ പദ്ധതികളും. പുതുവര്‍ഷം നന്നായി തുടങ്ങാനും, മഹാമാരിയില്‍ നിന്നേല്‍ക്കുന്ന സാമ്പത്തിക ആഘാതങ്ങളില്‍ നിന്നും പരിരക്ഷ നേടുന്നതിനും സഹായിക്കുന്ന വഴികളെ കുറിച്ചറിയാം
ഓഹരികള്‍
2019നെ അപേക്ഷിച്ച് 2021ല്‍ സാമ്പത്തികപരമായി മുന്നേറ്റം നടത്താന്‍ ഇന്ത്യക്ക് സാധിച്ചു. കമ്പനികളുടെ സ്റ്റോക്ക് വിലകളിലും കാര്യമായ സ്വാധീനം വരുന്ന വര്‍ഷങ്ങളിലുണ്ടാവുമെന്നാണ് പ്രതീക്ഷ. തുടങ്ങി 3-5 വര്‍ഷത്തിനുള്ളില്‍ തന്നെ സാധ്യമായ മികച്ച വരുമാനം നേടാമെന്നതാണ് സ്റ്റോക്കുകളുടെ മേന്മ. ബ്ലൂ-ചിപ്പ്, മിഡ്-ക്യാപ്, സ്മോള്‍-ക്യാപ് സ്റ്റോക്കുകള്‍ എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്. ഗോദ്റെജ് അഗ്രോവെറ്റ്, ടൈംസ് ഗ്രീന്‍ എനര്‍ജി എന്നിവയും മറ്റ് നിരവധി സുപ്രധാന ഐപിഒകളും വിപണികളില്‍ കാര്യമായ സ്വാധീനം വരുത്തും. ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് മാന്യമായ വരുമാനം നല്‍കുന്നതിന് സഹായകരമാകും.
മ്യൂച്ചല്‍ ഫണ്ട്
ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളും മ്യൂച്വല്‍ ഫണ്ട് റിട്ടേണുകളിലും റീട്ടെയില്‍ ഇക്വിറ്റി നിക്ഷേപത്തിലും പ്രകടമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ 2021ല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ 72 ലക്ഷം കോടി രൂപ സമ്പാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ തീര്‍ച്ചയായും ഒരു മികച്ച നിക്ഷേപ മാര്‍ഗമാണ്.
ദേശീയ പെന്‍ഷന്‍ പദ്ധതി
വിശ്രമജീവിതത്തിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടെന്നുള്ള ധാരണ തെറ്റാണ്. വിരമിക്കലിന് ശേഷവും നിങ്ങളുടെ സ്ഥിരവരുമാനം ഉറപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. സമ്പത്ത് കാലത്ത് സമ്പാദ്യത്തിനായി സ്വരുക്കൂട്ടി ആപത്ത് കാലത്ത് ജീവിതം സുരക്ഷിതമാക്കുക എന്നത് തന്നെയാണ് ഈ പദ്ധതി ലക്ഷ്യം വക്കുക.
ജീവിച്ചിരിക്കുന്ന കാലം വരെ നിങ്ങള്‍ക്ക് ഒരു നിശ്ചിത പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നു എന്നതിന് പുറമെ, വിരമിക്കുമ്പോള്‍ ഒരു ലംപ്‌സം ഗ്രാന്റും നേടാം. കൂടാതെ, തന്റെ മെച്യൂരിറ്റി കോര്‍പ്പസിന്റെ പരമാവധി 60 ശതമാനം ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ നിന്ന് നികുതി രഹിതമായി ഒറ്റത്തവണയായി പിന്‍വലിക്കാനുള്ള സംവിധാനമുണ്ട്.
ബാക്കി തുക ഏതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഒരു ആന്വിറ്റിയായി വാങ്ങാം. ആന്വിറ്റി എന്നാല്‍ വര്‍ഷം തോറും ഒരു നിശ്ചിത പലിശ കിട്ടുന്നതിന് വേണ്ടി നിക്ഷേപിക്കുന്ന തുകയാണ്. പ്രീമിയം റിട്ടേണ്‍ ഓപ്ഷനിലൂടെ ശരാശരി 5-6% നിരക്കില്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നതിനും ദേശീയ പെന്‍ഷന്‍ പദ്ധതി സഹായകരമാണ്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപ പദ്ധതി
പോസ്റ്റ് ഓഫീസ് സ്‌കീമില്‍ ഉള്‍പ്പെടുന്ന, റിസ്‌ക് പരമാവധി കുറവുള്ള നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകന് പരമാവധി 15 ലക്ഷം രൂപ വരെ 1,000 രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപിക്കാം. ഓരോ പാദത്തിലുമായി പദ്ധതിയുടെ പലിശ ലഭ്യമാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതമായി നിക്ഷേപം നടത്താമെന്നതും മറ്റേതൊരു ഫിക്‌സഡ്-റിട്ടേണ്‍ സ്‌കീമിനേക്കാളും കൂടുതല്‍ വരുമാനം ലഭിക്കാമെന്നതും ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.