Sections

ഈ ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിടും; ജൂണിലെ അവധി ദിനങ്ങൾ ഇങ്ങനെ

Monday, May 29, 2023
Reported By admin
holiday

ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ


ഓരോ മാസത്തെയും ബാങ്ക്  അവധികൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. പണമിടപാടുകൾ നടത്തുന്നതിനും, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും അങ്ങനെ പലവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകേണ്ടിവരും. 2000 രൂപ നോട്ടുകൾ കയ്യിലുള്ളവർക്ക് സെപ്തംബർ 30 നകം ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. സെപ്തംബർ വരെ സമയമുണ്ടെങ്കിലും നേരത്തെ 2000 ത്തിന്റെ നോട്ട് മാറ്റിയെടുക്കുന്നവരുമുണ്ട്.  അവധി ദിനങ്ങൾ അറിയാതിരുന്നാൽ വെറുതെ ബാങ്കിൽ പോയി മടങ്ങേണ്ടിയും വരും.2023 ജൂൺ മാസത്തിലെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.  

എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. ജൂൺ മാസത്തിൽ, പതിവ് വാരാന്ത്യ അവധികൾക്ക് പുറമേ, രഥയാത്ര, ഖർച്ചി പൂജ , ഈദുൽ അസ്ഹ തുടങ്ങിയ ആഘോഷങ്ങൾ കാരണം നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങൾക്ക് പുറമെ , സംസ്ഥാനങ്ങളിൽ ചില പ്രാദേശിക അവധി ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്.

ജൂൺ 4, 2023: ഞായറാഴ്ച.
ജൂൺ 10, 2023: രണ്ടാം ശനിയാഴ്ച.
ജൂൺ 11, 2023: ഞായറാഴ്ച
ജൂൺ 15, 2023: രാജസംക്രാന്തിയുടെ പേരിൽ മിസോറാമിലും ഒഡീഷയിലും ബാങ്ക്  അവധിയായിരിക്കും
ജൂൺ 18, 2023: ഞായർ.
ജൂൺ 20, 2023: രഥയാത്ര ഒഡീഷയിൽ ബാങ്ക് അവധി
ജൂൺ 24, 2023: നാലാം ശനിയാഴ്ച
ജൂൺ 25, 2023: ഞായർ
ജൂൺ 26, 2023: ഖർച്ചി പൂജ ത്രിപുരയിൽ ബാങ്ക് അവധിയായിരിക്കും
ജൂൺ 28, 2023: ഈദുൽ അസ്ഹ കേരളം, മഹാരാഷ്ട്ര, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ജൂൺ 29, 2023: ഈദുൽ അസ്ഹ പ്രമാണിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. എടിഎം വഴി പണം പിൻവലിക്കുകയും ചെയ്യാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ അവധിദിനങ്ങളുടെ പട്ടികയെ ആശ്രയിച്ചിരിക്കും ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധി .
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.