Sections

ആത്മാഭിമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികൾ

Tuesday, Jun 25, 2024
Reported By Soumya
Self Esteem

സ്വയം വിലയിരുത്തലാണ് ആത്മാഭിമാനം. (Self Esteem) നമുക്കു സമൂഹത്തിലുള്ള സ്ഥാനം, കഴിവുകൾ, ആത്മവിശ്വാസം, തന്നെപ്പറ്റിയുള്ള അമിതമായ മതിപ്പ് ഇവയെല്ലാം ഒത്തൊരുമിക്കുന്നതാണ് ആത്മാഭിമാനം. ഉന്നതമായ ആത്മാഭിമാനമുള്ള വ്യക്തികൾ ശാരീരികമായും മാനസികമായും ശക്തരായിരിക്കും. മറ്റുള്ളവരോടു താരതമ്യപ്പെടുത്താതെ, സ്വന്തം പ്രവർത്തന ശേഷിയായിരിക്കും അവർ താരതമ്യപ്പെടുത്തുക. ഉന്നത ആത്മാഭിമാനം പലവിധത്തിലും വ്യക്തിക്കു പ്രയോജനകരമായിരിക്കും. കുറഞ്ഞ ആത്മാഭിമാനമുള്ള വ്യക്തികളെ സമൂഹത്തിനു പെട്ടെന്നു മനസിലാക്കാം. വ്യത്യസ്തമായിരിക്കും അവരുടെ പെരുമാറ്റം. അഹങ്കാര മനോഭാവവും, എല്ലാം അറിയാവുന്നവരാണെന്ന മിഥ്യാബോധവും അവരിൽ തെളിഞ്ഞുകാണാം. പ്രവർത്തന മേഖലയിൽ അവരുമായി യോജിച്ചു പ്രവർത്തിക്കാൻ സഹപ്രവർത്തകർക്കു പ്രയാസമായിരിക്കും.

ആത്മാഭിമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികളെ കുറിച്ചാണ് ഇന്നത്തെ ലേഖനം.

  • വീഴ്ചകളിൽ നിന്നു പാഠങ്ങൾ പഠിച്ച് ഉത്തമകൃത്യങ്ങൾ ചെയ്യാൻ പരിശീലിക്കുക. നിരാശരാകാതെ കുറവുകളെ അതിജീവിക്കുക.
  • അജ്ഞതയെ ബുദ്ധിപരമായി നേരിടുക. ഒരു വ്യക്തിക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നും, എന്തു ചെയ്യാൻ സാധിക്കയില്ലെന്നും പഠിപ്പിക്കുന്നതു വിദ്യാഭ്യാസമാണ്.
  • മറ്റുള്ളവർക്കു പണമായോ അല്ലാതെയോ തിരിച്ചുനൽകാൻ സാധിക്കാത്ത സത്പ്രവൃത്തികൾ ചെയ്യുക.
  • ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കുക. സ്വന്തം കുറവുകള ന്യായീകരിക്കുകയും മറ്റുള്ളവരിൽ പഴിചാരുകയും ചെയ്യാതിരിക്കുക.
  • വിമർശനങ്ങൾ കൃതജ്ഞതാബോധത്തോടെ സ്വീകരിക്കാൻ പരിശീലിക്കുക. ഉപകാരങ്ങൾ പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്തുകൊടുക്കുക.
  • അച്ചടക്കബോധം വളർത്തുക, ആത്മനിയന്ത്രണം, സ്വഭാവഗുണം, കൃത്യനിഷ്ഠ, കാര്യക്ഷമത, ശിക്ഷണബോധം തുടങ്ങിയവ വികസിപ്പിക്കാൻ പരിശീലിക്കുക.
  • ജീവിതത്തിൽ ഒരു ലക്ഷ്യം ഉറപ്പാക്കുക. ലക്ഷ്യപ്രാപ്തിക്കുവേണ്ടി നിരന്തരം പരിശ്രമിക്കുക.
  • ശ്രേഷ്ഠമായ കുലീനത്വവും സ്വഭാവ ഗുണങ്ങളുമുള്ള മറ്റു വ്യക്തികളുമായി കൂടുതൽ ഇടപെടുക.
  • സ്വന്തം കഴിവുകളിൽ ദൃഢമായി വിശ്വസിക്കുക. നിങ്ങളുടെ അനുവാദമില്ലാതെ മറ്റൊരാൾക്കു നിങ്ങളെ തരംതാഴ്ത്താൻ കഴിയുകയില്ലെന്ന റൂസ്വെൽറ്റിന്റെ വാക്കുകളെ ഓർക്കുക.
  • സന്തോഷം ഉളവാക്കുന്ന മനോഭാവം പുലർത്തുക. സന്തോഷവും സംതൃപ്തിയും നിരന്തരം ആസ്വദിക്കുക.
  • ക്ഷമാശീലരാകുക, ക്ഷമാശക്തി ഉദാസീനതയായി പരിണമിക്കാൻ അനുവദിക്കരുത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.