Sections

ജീവിതത്തിൽ നല്ല ശീലങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ

Friday, Nov 03, 2023
Reported By Soumya
Good Habits

ഒരാളുടെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല ശീലങ്ങൾ. ലക്ഷ്യമുണ്ടായിരുന്നിട്ടു മാത്രം കാര്യമില്ല നല്ല ശീലങ്ങൾ ഇല്ലെങ്കിൽ ഒരാൾക്ക് വിജയിക്കാൻ സാധ്യമല്ല. നല്ല ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്നതിനുള്ള ആറ് തന്ത്രങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

വിജയത്തിന് വേണ്ടി സ്വയം തയ്യാറെടുക്കുക.

വിജയത്തിലേക്ക് സ്വയം തയ്യാറെടുക്കുക എന്ന് പറഞ്ഞാൽ, ഏതൊരു പുതിയ ശീലം തുടങ്ങിയാലും അത് നിങ്ങളുടെ ജീവിതത്തിനും ജീവിതശൈലിക്കും ചേർന്നതായിരിക്കും. അതായത് ശീലങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. ഉദാഹരണമായി നിങ്ങൾ എക്സർസൈസ് ചെയ്യാൻ തീരുമാനിച്ചു എന്നിരിക്കട്ടെ ഹെൽത്തി ഫുഡ് കഴിക്കണം എന്ന് ആഗ്രഹിക്കുന്ന ആൾ വീട്ടിൽ ബേക്കറി ഫുഡ്ഡുകൾ ഒഴിവാക്കി ഹെൽത്തി ഫുഡ് മാത്രം ആക്കുക.

ഇന്ന് തന്നെ ആരംഭിക്കുക

ശീലങ്ങൾ തുടങ്ങുന്നതിന് വേണ്ടി മാറ്റിവയ്ക്കുന്ന സ്വഭാവം നല്ലതല്ല. എപ്പോഴും നാളെ ചെയ്യാം എന്ന് പറഞ്ഞ് നീട്ടി വയ്ക്കുന്നത് ശരിയല്ല. നാളെ എന്നൊരു ദിവസമില്ല ശീലങ്ങൾ ആരംഭിക്കുകയാണെങ്കിൽ ഇന്ന് തന്നെ വേണം. തുടർച്ചയായി ചെയ്യുന്ന കാര്യങ്ങളാണ് ശീലങ്ങളായി മാറുന്നത്. നിങ്ങൾ ഒരു നിശ്ചിത സമയത്ത് സിഗരറ്റ് വലിക്കുകയാണെങ്കിൽ 41 ദിവസം കഴിയുമ്പോൾ ഇല്ലെങ്കിൽ രണ്ടുമാസം തുടർച്ചയായി ചെയ്യുകയാണെങ്കിൽ ആ സമയമാകുമ്പോൾ നിങ്ങൾ തീർച്ചയായും സിഗരറ്റ് വലിച്ചിരിക്കും. രാവിലെ കോഫിയോ ചായയോ കുടിക്കുന്ന ശീലം പലർക്കും ഉണ്ടാകും. ഇത് നിരന്തരമായി ചെയ്യുന്നതുകൊണ്ടാണ് അത് നിങ്ങളുടെ ശീലമായി മാറിയത്. അതുകൊണ്ട് തന്നെ ഒരു ശീലം ആരംഭിക്കാൻ നിങ്ങൾ തീരുമാനിക്കുന്നു എങ്കിൽ അത് നാളത്തേക്ക് മാറ്റി വയ്ക്കാതെ ഇന്ന് തന്നെ തുടങ്ങുക.

നിങ്ങൾ ചെയ്യുന്ന നല്ല ശീലങ്ങൾ പബ്ലിക്കിനോട് പറയുക

ഉദാഹരണമായി താൻ പുകവലിക്കില്ല എന്ന് തീരുമാനിക്കുന്ന ഒരാള് അത് തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒക്കെ പറയുക. ഇങ്ങനെ എല്ലാരോടും പറയുന്നത് കൊണ്ട് തന്നെ പിന്നീട് ആ പ്രവർത്തി ചെയ്യുവാൻ ഒരു വിമുഖത നിങ്ങളിൽ ഉണ്ടാകും. അതുമാത്രമല്ല ആ സുഹൃത്ത് നിങ്ങളെ അതിനുവേണ്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒരു അന്തരീക്ഷം നിങ്ങൾക്ക് ചുറ്റും ഉണ്ടാക്കിയെടുക്കണം.

വിജയപങ്കാളിയെ കണ്ടെത്തുക

നിങ്ങളുടെ നല്ല ശീലങ്ങളുമായി യോജിക്കുന്ന തരത്തിലുള്ള സുഹൃത്തുക്കൾ നിങ്ങളോടൊപ്പം ഉണ്ടാകണം. ഉദാഹരണമായി നിങ്ങൾ മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്ന ഒരാളാണ്, പക്ഷേ നിങ്ങളുടെ സുഹൃത്തു മദ്യപാനി ആണെങ്കിൽ നിങ്ങൾക്ക് മധ്യപാനം നിർത്താൻ സാധിക്കില്ല. നിങ്ങൾ വീണ്ടും മദ്യപാനിയായി മാറും. എന്താണ് നിങ്ങളുടെ ലക്ഷ്യം ഇല്ലെങ്കിൽ ശീലം അതിനോട് അനുയോജ്യമായ തരത്തിലുള്ള കൂട്ടുകെട്ടുകൾ ആയിരിക്കണം നിങ്ങൾ ക്കൊപ്പം ഉണ്ടാകേണ്ടത്.

വിജയത്തിനെ ആഘോഷിക്കുക

നിങ്ങൾ ഒരു ലക്ഷ്യം വെച്ചു അത് നേടിയെടുത്തതിന് ശേഷം അത് ആഘോഷിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇങ്ങനെ നിങ്ങളുടെ ലക്ഷ്യം നേടിയെടുത്താൽ സ്വന്തമായി സമ്മാനങ്ങൾ വാങ്ങുന്നത്,പുതിയ ഡ്രസ്സ് ആകാം ഇല്ലെങ്കിൽ ഒരു ഹോട്ടലിൽ പോയി ഫുഡ് കഴിക്കുന്നത് അങ്ങനെ ചെയ്യുന്നത് സ്വയം ഒരു പ്രോത്സാഹനമാണ് അത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.