പലരുടെയും പരാതിയും, പരിഭവവും ചിന്തയുമാണ് എന്നെ ആർക്കും ഇഷ്ടമല്ല, ഞാനെന്തു ചെയ്താലും എപ്പോഴും കുറ്റം പറയും, നല്ലത് ചെയ്താലും എനിക്കത് തിരിച്ച് ഒരു പ്രശ്നമായാണ് വരുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്. ഇത് പലരുടെയും ഒരു പ്രശ്നമാണ്. മറ്റുള്ളവർ ഇഷ്ടപ്പെടുന്ന രീതിയിൽ പെരുമാറാൻ സാധിക്കാത്തതിന് ചില കാരണങ്ങൾ നിങ്ങളിൽ തന്നെയുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കി നിങ്ങൾ പെരുമാറുകയാണെങ്കിൽ എല്ലാവർക്കും നിങ്ങളോട് ഇഷ്ടവും ബഹുമാനവും തോന്നും. മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പെരുമാറാൻ ചില നുറുങ്ങു വഴികളുണ്ട് അത് എന്തൊക്കെയെന്ന് നോക്കാം.
- മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടാൻ ആദ്യം ചെയ്യേണ്ടത് നിങ്ങൾ നല്ലൊരു കേൾവിക്കാരനാവുക എന്നതാണ്. ചിലർ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കും മറ്റുള്ളവർക്ക് സംസാരിക്കാൻ ഇടം കൊടുക്കാറില്ല. നിങ്ങൾ അത്തരമൊരു വ്യക്തിയാണെങ്കിൽ മറ്റുള്ളവർക്ക് നിങ്ങളെ ഇഷ്ടമാകില്ല. മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള മനസ്സ് എപ്പോഴും ഉണ്ടാകണം. മറ്റുള്ളവർ പറയുന്നത് കേൾക്കുന്നത് കൊണ്ട് മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട് നിങ്ങൾക്ക് നല്ല ആശയങ്ങളുണ്ടാകും. കാരണം നിങ്ങൾ മറ്റുള്ളവർ പറയുന്നത് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുകയാണ്. പുസ്തകങ്ങൾ വായിച്ചാലും അറിവ് കിട്ടുമെന്ന് പറയാറുണ്ട്. എന്നാൽ ഒരാളുമായി ആശയവിനിമയം നടത്തുമ്പോൾ കിട്ടുന്ന അറിവുകൾ അത് മറ്റൊരു തലത്തിലുള്ളതാണ്. മറ്റുള്ളവരുടെ ഇഷ്ടം നേടാൻ എപ്പോഴും ഒരു നല്ല ശ്രോതാവാതിരിക്കാൻ ശ്രദ്ധിക്കുക.
- എനിക്ക് എല്ലാം അറിയാം എന്ന ഭാവം ചിലർക്കുണ്ട്. അത് നിങ്ങളുടെ ശരീരഭാഷയിലും പ്രതിഫലിക്കും. അത്തരക്കാർ മറ്റുള്ളവരെ ശ്രദ്ധിക്കാറില്ല അതോടൊപ്പം മറ്റുള്ളവർ പറയുന്നത് കേൾക്കുകയോ അവരെ വിലകൽപ്പിക്കുകയുമില്ല. ഇങ്ങനെ അഹംഭാവത്തോടെ നടക്കുന്നവരെ ആർക്കും ഇഷ്ടപ്പെടില്ല. ചിലരെ പരിചയപ്പെടുമ്പോൾ അവരുമായി ഇടപഴുകുമ്പോൾ തന്നെ അവരുമായി ഒരു കെമിസ്ട്രി ശരിയാവില്ല എന്ന് നിങ്ങൾക്ക് തോന്നാറില്ലേ. അത് അവരുടെ ശരീര ഭാഷയിൽ നിന്നും അവരുടെ ഭാവങ്ങളിലൂടെയും അത്തരമൊരു തോന്നൽ നമ്മളിലേക്ക് പ്രസരിക്കുന്നത് കൊണ്ടാണ്. എല്ലാം അറിയാം എന്ന മനോഭാവം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
- മറ്റുള്ളവരെ അഭിനന്ദിക്കുന്ന ശീലം വളർത്തുക. അതിനുള്ള മനസ്സ് ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. എന്തുകൊണ്ട് നിങ്ങൾക്ക് മറ്റുള്ളവരെ അഭിനന്ദിക്കാൻ കഴിയുന്നില്ല? അഭിനന്ദിക്കുമ്പോൾ ഉള്ളിൽ നിന്നും പുറത്തുവരുന്നത് പോസിറ്റീവ് എനർജിയാണ്. അത് ചുറ്റും വ്യാപിക്കും മറ്റുള്ളവർക്ക് ഇത് കേൾക്കുമ്പോൾ അവർക്കും നിങ്ങളോട് ഇഷ്ടം തോന്നും. എല്ലാവരെയും തൃപ്തിപ്പെടുത്താനും പ്രീതിപ്പെടുത്താനും ആർക്കും സാധിക്കില്ല പകരം ഒരാളുടെ നന്മ കണ്ടാൽ അല്ലെങ്കിൽ അവരുടെ വിജയം കണ്ടാൽ അഭിനന്ദിക്കാൻ നല്ല മനസ്സുള്ള ആർക്കും സാധിക്കും. തങ്ങളെ സപ്പോർട്ട് ചെയ്യുന്നവരെ ആളുകൾ കൂടുതൽ ഇഷ്ടപ്പെടും.
- അഭിനന്ദിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് നന്ദി പറയുക. ഒരാൾ നിങ്ങൾക്ക് ഒരു സഹായം ചെയ്താൽ അവരോട് നന്ദി പറയാൻ ഒരിക്കലും മടിക്കരുത്. ഇത് മറ്റുള്ളവരെ കൂടുതൽ നിങ്ങളിലേക്ക് അടുപ്പിക്കാൻ ഇടയാക്കും.
- അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. ഓരോ മനുഷ്യരും വ്യത്യസ്തരും പല സ്വഭാവക്കാരും പല സാഹചര്യങ്ങളിൽ നിന്ന് വന്നവരുമാണ്. അതുകൊണ്ടുതന്നെ ചിന്തകളും ഇഷ്ടങ്ങളും ആശയങ്ങളും ഒക്കെ വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ആശയമായിരിക്കില്ല അവരുടേത് നിങ്ങളുടെ ഇഷ്ടമാവില്ല അവരുടെത്. നിങ്ങളോട് യോജിക്കാത്തത് കൊണ്ട് അവർ പറയുന്നത് തെറ്റാണെന്നും താൻ പറയുന്നത് മാത്രമാണ് ശരിയെന്ന് തർക്കിക്കാൻ പാടില്ല. അവരുടെ ശരി അവർക്ക് നിങ്ങളുടേത് നിങ്ങൾക്കും എന്ന രീതിയിൽ പോവുകയാണെങ്കിൽ, ആർക്കും നിങ്ങളോട് വൈരാഗ്യമോ ദേഷ്യമോ തോന്നുകയില്ല.
- ചിലർ സന്ദർഭവും സാഹചര്യവും നോക്കാതെ എന്തിനുമേതിനും തുറന്നടിച്ചു മറുപടി പറയാറുണ്ട്. എന്നിട്ട് ഞാൻ എന്റെ മനസ്സിൽ തോന്നുന്ന കാര്യം പറയും എനിക്ക് കള്ളവും കപടവുമില്ല ഞാൻ സത്യന്ധയാണ് എന്റെ മനസ്സിൽ കള്ളമില്ല എന്നൊക്കെ ന്യായീകരിക്കാറുണ്ട്. പക്ഷേ ഇതിലെ സത്യം നമുക്ക് എല്ലാവരോടും എല്ലാം വിളിച്ചു പറയാൻ പറ്റില്ല. സാഹചര്യം സന്ദർഭവും വളരെ പ്രധാനമാണ്. ഇത്തരം സ്വഭാവം നിങ്ങളെ മറ്റുള്ളവരിൽ നിന്നും അകറ്റാൻ ഇടയാക്കും.
- നിങ്ങൾ ജീവിതത്തിൽ ഏത് ഒരു ഉയർന്ന നിലയിൽ ആണെങ്കിലും എപ്പോഴും സിമ്പിൾ ആൻഡ് ഹമ്പിൾ ആകുക. നിങ്ങളുടെ കൂട്ടുകാരോടും ബന്ധുക്കളോടും ഒക്കെ പഴയ നിങ്ങൾ എങ്ങനെ പെരുമാറിയോ അതുപോലെ തന്നെ എത്ര വലിയ പൊസിഷനിൽ എത്തിയാലും അവരോട് പെരുമാറുക. നിങ്ങളുടെ ആ പെരുമാറ്റം മറ്റുള്ളവർക്ക് നിങ്ങളോട് ഇഷ്ടവും ബഹുമാനവും തോന്നാൻ ഇടയാക്കും.
- നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങൾക്ക് എതിർവശം നിൽക്കുന്ന ആളിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞു നിങ്ങൾ സംസാരിക്കുകയാണെങ്കിൽ അവർക്ക് നിങ്ങളോട് ഒരു ഇഷ്ടം തോന്നും. ഉദാഹരണമായി നിങ്ങൾ സംസാരിക്കുന്നത് നിങ്ങൾക്ക് അറിയാവുന്ന നിങ്ങളുടെ സുഹൃത്തോ, ബന്ധുവോ ആയ ഒരു വ്യക്തിയാണങ്കിൽ അയാളുടെ ഇഷ്ടങ്ങളെ കുറിച്ച് നിങ്ങൾക്കറിയാം.അയാൾ ക്രിക്കറ്റ് വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് എങ്കിൽ നിങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ഇന്നലത്തെ കളി എന്തായി ആരാണ് ജയിച്ചത് എന്നൊക്കെ ചോദിക്കുമ്പോൾ അവർക്ക് നിങ്ങളോട് സംസാരിക്കാൻ ഒരു ഇൻട്രസ്റ്റ് തോന്നുകയും നിങ്ങളോട് ഒരു ഇന്റിമെസ്സി ഉണ്ടാവുകയും ചെയ്യും.
നല്ല ബന്ധങ്ങളും കൂട്ടുകെട്ടുകളും ഉണ്ടാകണമെങ്കിൽ പല സന്ദർഭങ്ങളിലും നിങ്ങൾ ഒന്ന് താഴ്ന്നു കൊടുക്കേണ്ടിവരും. അത് ഒരു പരാജയമായി കാണേണ്ട ആത്യന്തികമായി വിജയം നിങ്ങളോടൊപ്പം തന്നെയായിരിക്കും.
കുട്ടികളിലെ അമിതവാശിയും അനുസരണയില്ലായ്മയും എങ്ങനെ കൈകാര്യം ചെയ്യാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.