'ആ ഫോണിൽ നിന്ന് ഒന്ന് ഇറങ്ങി വരാവോ' ഈ ശകാരം പല വീടുകളിലും ഇന്ന് മുഴങ്ങി കേൾക്കുന്ന ഒന്നാണ്. ഇന്ന് ഇതിന് പ്രായവ്യത്യാസമില്ല കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിന് അടിമപ്പെട്ട അവസ്ഥയിലാണ്. പണ്ട് സന്ധ്യാനാമം പറഞ്ഞ് കുട്ടികൾക്ക് കഥകളും ഒക്കെ പറഞ്ഞു കൊടുത്തിരുന്ന അമ്മൂമ്മമാരും അപ്പൂപ്പന്മാരും വരെ ഇന്ന് ഗ്രൂപ്പുകളിൽ ചർച്ച നടത്തുന്നതിന്റെയും വീട്ടുവിശേഷങ്ങൾ പറയുന്നതിന്റെയും തിരക്കിലാണ്. ചില മുതിർന്ന ആളുകൾ ഇത് ഉപയോഗിക്കുന്നതിന്റെ ഒരു കാരണം സമയം കൊല്ലി ആയിട്ടാണ്. കാരണം ഇന്ന് മക്കളൊക്കെ വിദേശരാജ്യങ്ങളിൽ ജോലിക്കായും പഠിക്കാനായി പോകുമ്പോൾ വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന അച്ഛനമ്മമാരുണ്ട്. അവരുടെ ഏക ആശ്രയവും സമയം കൊല്ലിയും ഈ ഫോൺ തന്നെയാണ്. അതുകൊണ്ട് ഇതിനെ അടച്ച് ആക്ഷേപിക്കുവാനും സാധ്യമല്ല. ഫോൺ ആവശ്യമാണ് പക്ഷേ അത് നിങ്ങളെ അടിമപ്പെടുത്തുന്ന രീതിയിലാകരുത്. ഫോൺ അഡിക്ഷനിൽ നിന്ന് കരകയറുന്നതിന് സഹായകരമായ ചില വഴികൾ എന്തൊക്കെ എന്ന് നോക്കാം.
- സത്യത്തിൽ ഫോണിലുള്ള ആപ്ലിക്കേഷനിലാണ് നിങ്ങൾ കൂടുതൽ ആകർഷിക്കപ്പെടുന്നത്. അതിനോടുള്ള അമിത ആസക്തിയാണ് നിങ്ങളെ ഫോണിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ, യൂട്യൂബ് അങ്ങനെ നിരവധി ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ട്. അതിൽ ഏതിലാണ് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത് എന്ന് കണ്ടെത്തി അത് കുറയ്ക്കാൻ വേണ്ടി നോക്കുക. ഒറ്റയടിക്ക് ഞാൻ ഇനി നോക്കില്ല എന്ന് പറഞ്ഞ് ഡിലീറ്റ് ചെയ്തിട്ട് കാര്യമില്ല. അത് നിങ്ങളെക്കൊണ്ട് സാധിക്കുകയുമില്ല. നിങ്ങൾ അറിയാതെ തന്നെ വീണ്ടും അത് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. അതിനുപകരം കാണുന്ന സമയം കുറയ്ക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുക. ഇങ്ങനെ സമയം കുറച്ചു വരുമ്പോൾ സ്വാഭാവികമായും നിങ്ങൾക്ക് അതിലുള്ള താല്പര്യം കുറയുകയും ഫോൺ നോക്കുന്ന സമയം കുറഞ്ഞു വരികയും ചെയ്യും.
- സോഷ്യൽ മീഡിയ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിലും ഉപയോഗിക്കാം. നിങ്ങൾ ഒരു ബിസിനസ് നടത്തുന്ന ആളാണെങ്കിൽ അതിന്റെ പ്രമോഷൻസിനു വേണ്ടി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ അതുമായി സംബന്ധിച്ച് വീഡിയോസ് കാണാം. തുടർന്ന് അൽഗോരിതം നിങ്ങളുടെ ടേസ്റ്റിന് അനുസരിച്ചുള്ള വീഡിയോസ്, പോസ്റ്റുകളും, അക്കാഡമിക് ഇൻസ്റ്റിറ്റിയൂഷനെ കുറിച്ചുള്ള വിവരങ്ങളും ഒക്കെ നിങ്ങളിലേക്ക് എത്തിക്കും. അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് വലിയ ടെക് കമ്പനികൾ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ മനസ്സിലാക്കുന്നതും അതിനനുസരിച്ചുള്ള റിസൾട്ട് നൽകുന്നതും.
- ഫോണിന് പുറമേ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റു കാര്യങ്ങളിൽ കൂടുതലായി മുഴുകുക. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ് ഫോണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ വായിക്കുകയും, ചെടി പരിപാലനം നടത്തുകയും പച്ചക്കറി തോട്ടങ്ങൾ ഉണ്ടാക്കുകയും, കുട്ടികളാണെങ്കിൽ മറ്റു കുട്ടികളോട് കളിക്കുക ഇല്ലെങ്കിൽ രക്ഷിതാക്കൾ കുട്ടികളോട് സമയം ചെലവഴിക്കുക ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. നിങ്ങൾ സ്വാഭാവികമായും തിരക്കിലാകുമ്പോൾ, മറ്റ് കാര്യങ്ങളിൽ കമ്മിറ്റഡ് ആകുമ്പോൾ ഫോൺ നോക്കുന്നത് തന്നെ നിങ്ങൾ മറന്നു പോകും.
- സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ,ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്നും ഒരു വ്യക്തി സ്വമേധയാ വിട്ടുനിൽക്കുന്നതിനെയാണ് ഡിജിറ്റൽ ഡീറ്റോക്സ് എന്ന് പറയുന്നത്. പൂർണ്ണമായും ഇതിന് സാധിച്ചില്ലെങ്കിലും ഒരു നിശ്ചിത സമയത്തേക്ക് ഡിജിറ്റൽ ഡിറ്റോക്സ് ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. ജോലിയിലെ സ്വഭാവവും സാഹചര്യങ്ങളും കാരണം ഇതിൽ നിന്നും പൂർണമായും നിങ്ങൾക്ക് ചെയ്യാൻ സാധിക്കില്ലെങ്കിലും ഇന്റർനെറ്റ് ഉപയോഗത്തിന് ഒരു പരിധി സെറ്റ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
- ഇന്റർനെറ്റ് ഉപയോഗത്തിൽ പരിധികൾ നിർണയിക്കുന്നത് നിങ്ങൾക്ക് സ്ക്രീൻ സമയം കുറയ്ക്കാനും മറ്റു പ്രവർത്തികളിൽ കൂടുതൽ സമയം കണ്ടെത്തുവാനും സഹായിക്കും. ഇത് നിങ്ങളിൽ ഉൽപാദന ക്ഷമത കൂട്ടും.
- രാത്രി സമയങ്ങളിൽ പോലും പലരും ഫോണിൽ നോക്കി ഇരിപ്പാണ്. ഉറങ്ങാൻ പോലും മറന്നു പോകുന്ന അവസ്ഥ. ഇത് നിങ്ങൾ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഫോണിൽ ഷെഡ്യൂൾ ഷട്ട് ഡൗൺ എന്നൊരു ഓപ്ഷൻ ഉണ്ട്. നിങ്ങൾക്ക് ഒരു കൃത്യസമയം ഫോൺ സ്വിച്ച് ഓഫ് ആകാനും ഓണാക്കാനും സെറ്റ് ചെയ്യാൻ സാധിക്കും. കുട്ടികളുടെ ഫോണുകളിൽ ഇത് പരീക്ഷിക്കാവുന്നതാണ്. മുതിർന്നവർക്ക് ചിലപ്പോൾ ബിസിനസ് പരമായി മറ്റു അടിയന്തര കോളുകൾ വരാനുള്ളത് കാരണം സ്വിച്ച് ഓഫ് ചെയ്യുക സാധിക്കാതെ വരാം.
- ശരീരത്തിന് നല്ല ക്ഷീണം ഉണ്ടെങ്കിൽ പെട്ടെന്ന് ഉറങ്ങും അപ്പോൾ ഫോൺ നോക്കുന്ന കാര്യമൊക്കെ മറന്നു പോവുകയും ചെയ്യും. ശരീരത്തിന് ക്ഷീണം ഉണ്ടാകണമെങ്കിൽ നിങ്ങൾ ശാരീരിക ക്ഷമതയുള്ള കാര്യങ്ങൾ ചെയ്യണം. ഉദാഹരണമായി വ്യായാമം,യോഗ പോലുള്ളവ ചെയ്യുക. ഇല്ലെങ്കിൽ രാത്രി മെഡിറ്റേഷൻ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ നിങ്ങളെ സഹായിക്കും. കൃത്യസമയങ്ങളിൽ ഉറങ്ങാൻ വേണ്ടി ശ്രമിക്കുക. ഇത് സ്ക്രീൻ സമയം കുറയ്ക്കാൻ സഹായിക്കും.
ഫോണും ഇന്റർനെറ്റും ഒന്നുമില്ലായിരുന്ന കാലം ഉണ്ടായിരുന്നു. അത് വളരെ രസകരമായ കാലങ്ങൾ തന്നെയായിരുന്നു. ആ ജീവിതം കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ചേർന്ന് ആസ്വദിക്കാൻ ശ്രമിക്കുക.
നിങ്ങൾ വേർപിരിയൽ എന്ന വേദനയിലൂടെ കടന്നുപോവുകയാണെങ്കിൽ മനസ്സിരുത്തേണ്ട കാര്യങ്ങൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.