- Trending Now:
ബിസിനസുകാർക്ക് അവരുടെ സംരംഭം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഗുണകരമായ ചില കാര്യങ്ങളാണ് ഇന്ന് സൂചിപ്പിക്കുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയും അതനുസരിച്ച് ബിസിനസ് മാറ്റാൻ ശ്രമിക്കുകയും ചെയ്താൽ നിങ്ങളുടെ ബിസിനസ് വളരെ ഗുണകരമായി മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കും.
എല്ലാവരും ചെയ്യുന്ന ഒരു വഴി ആകരുത് നിങ്ങളുടെത്. നിങ്ങളുടെതായ എന്തെങ്കിലും പ്രത്യേകത ബിസിനസിൽ ഉണ്ടായിരിക്കണം. ഉദാഹരണമായി നിങ്ങൾ ഒരു കോഫി ഷോപ്പാണ് നടത്തുന്നതെങ്കിൽ എല്ലാവരും ചെയ്യുന്നതുപോലെയുള്ള ഒരു സാധാരണ കോഫി ഷോപ്പ് ആകരുത്. വ്യത്യസ്തമായ ഒരു ഫീൽ കസ്റ്റമറിന് കൊടുക്കാൻ സാധിക്കണം. ഏതു ബിസിനസ് ആണെങ്കിൽ ഇത്തരത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിച്ചാൽ അത് നിങ്ങൾക്ക് വളരെ ഗുണകരമായിരിക്കും.
ബിസിനസിൽ ഒരു ശരാശരി പ്രവർത്തനം ചെയ്യുന്നതിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. വളരെ വ്യത്യസ്തമായ പുരോഗമനപരമായ ഒരു ആശയം കൊണ്ടുവന്നാൽ ബിസിനസ്സിൽ സംതൃപ്തി കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കും. ഒരു ആവറേജ് തരത്തിലുള്ള സംരംഭകനായി ഒതുങ്ങി നിൽക്കാൻ ശ്രമിക്കരുത്.
സംരംഭം എന്ന് പറയുന്നത് ഇന്ന് കാശ് ചെലവാക്കിയാൽ നാളെ ലാഭം കിട്ടുന്ന മേഖല അല്ല ഇതിന് ചിലപ്പോൾ വർഷങ്ങൾ വേണ്ടി വന്നേക്കാം.
ഏതൊരു മേഖലയാണെങ്കിലും അതിനെക്കുറിച്ച് വളരെ നന്നായി പഠിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രം ആരംഭിക്കുക. എക്സ്പീരിയൻസ് ഉള്ള ആൾക്കാരുമായി ആലോചിച്ച്,ഒരു പ്രോജക്ട് തയ്യാറാക്കി പഠിച്ചതിനുശേഷം മാത്രമേ ഏതൊരു സംരഭവും ആരംഭിക്കാവൂ.
നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക. മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന ആശയങ്ങളാണ് കൊടുക്കേണ്ടത്. നിങ്ങളുടെ ഭാഗത്തുനിന്നും മാത്രം ചിന്തിക്കാതെ കസ്റ്റമറുടെ അല്ലെങ്കിൽ മറ്റുള്ളവർക്ക് നിങ്ങളുടെ പ്രോഡക്റ്റ് കൊണ്ട് ഉപകാരപ്രദമായ ഒരു പ്രോഡക്റ്റാണ് നിങ്ങൾ ബിസിനസ് ചെയ്യേണ്ടത്.
ഇനി വരും കാലങ്ങളിൽ നമ്മുടെ നാടിന്റെ ഭാവി എന്ന് പറയുന്നത് സംരംഭകരാണ്. അതുകൊണ്ട് തന്നെ സംരംഭകരുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കു. പരാജയങ്ങളിൽ ഭയക്കാതെ അത് പരിഹരിച്ച് എങ്ങനെ മുന്നോട്ടു പോകാം ചിന്തിക്കുക.
നിങ്ങൾ ചെയ്യുന്ന സംരംഭകത്തിന് എത്തിക്സും, കോർ വാല്യൂ ഉണ്ടായിരിക്കുക. എന്ത് തന്നെ സംഭവിച്ചാലും ആ കോർ വാല്യൂ നിന്ന് മാറി ഷോർട്ട് കട്ടിലൂടെ വിജയിപ്പിക്കാൻ ശ്രമിക്കരുത്. കസ്റ്റമറയോ അല്ലെങ്കിൽ മറ്റുള്ളവരെയോ പറ്റിച്ചുകൊണ്ട് ഒരിക്കലും ഒരു സംരംഭവും അധികകാലം കൊണ്ടുപോകാൻ സാധിക്കില്ല. അവർക്ക് ആവശ്യമായ അർഹമായ പരിഗണന കൊടുത്തുകൊണ്ട് പ്രവർത്തിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.