Sections

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൻറെ ഡിജിറ്റൽ സ്ട്രീമിംഗ് അസോസിയേറ്റ് സ്പോൺസറായി ഹെർബലൈഫ് ഇന്ത്യ

Thursday, Oct 05, 2023
Reported By Admin
Herbalife

കൊച്ചി: ആഗോള പ്രീമിയർ ഹെൽത്ത് ആൻറ് വെൽനസ് കമ്പനിയായ ഹെർബലൈഫ് ഇന്ത്യ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023ലെ ഡിജിറ്റൽ സ്ട്രീമിങ് അസോസിയേറ്റ് സ്പോൺസർ എന്ന നിലയിൽ ഡിസ്നി+ഹോട്ട്സ്റ്റാറുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ വർഷമാദ്യം ഐപിഎല്ലുമായുള്ള വിജയകരമായ പങ്കാളിത്തത്തെത്തുടർന്ന് ഉപഭൂഖണ്ഡത്തിലെ സ്പോർട്സിനോടുള്ള ഹെർബലൈഫിൻറെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ഈ സഹകരണം.

2023 ഒക്ടോബർ 5നാണ് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്. നവംബർ 19ന് അഹമ്മദാബാദിലാണ് ഫൈനൽ മത്സരം. ടൂർണമെൻറിലെ 48 മത്സരങ്ങളും ഡിസ്നി+ഹോട്ട്സ്റ്റാർ പ്ലാറ്റ് ഫോമിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

ലോകമെമ്പാടുമുള്ള ഏറ്റവും വലിയ കായിക മത്സരങ്ങളുടെ സ്ട്രീമിംഗുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹെർബലൈഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡൻറും മാനേജിംഗ് ഡയറക്ടറുമായ അജയ് ഖന്ന പറഞ്ഞു. നൂറുകണക്കിന് ലോകോത്തര അത്ലറ്റുകളുമായും കായിക മത്സരങ്ങളുമായുള്ള പങ്കാളിത്തത്തിന് പേരുകേട്ടതാണ് ഹെർബലൈഫ്. 2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൻറെ സ്ട്രീമിംഗ് ആ പട്ടികയിലേക്ക് ചേർക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ക്രിക്കറ്റിന് ഇത് ആവേശമുണർത്തുന്ന സമയമാണ്, ഈ അവിശ്വസനീയമായ കായിക വിനോദത്തോടുള്ള ഞങ്ങളുടെ അഭിനിവേശത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹകരണം. മെച്ചപ്പെട്ട പോഷകാഹാരത്തിനായുള്ള ഹെർബലൈഫിൻറെ ദൗത്യത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം, ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളിലൂടെ അവരുടെ മുഴുവൻ സാധ്യതകളും നേടാൻ ഇത് ആളുകളെ ശാക്തീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള 150ലധികം അത്ലറ്റുകളുടെയും ടീമുകളുടെയും ലീഗുകളുടെയും സ്പോൺസർഷിപ്പിൽ ഹെർബലൈഫ് അഭിമാനിക്കുന്നുണ്ട്, അവരെല്ലാം മതിയായ പോഷകാഹാരത്തിലൂടെ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ദൃഢാസക്തി ഉൾക്കൊള്ളുകയും ചെയ്യുന്നു. വിരാട് കോഹ്ലി, സ്മൃതി മന്ദാന, ലക്ഷ്യ സെൻ, മാണിക ബത്ര, മേരി കോം, പാരാ ബാഡ്മിൻറൺ താരം പാലക് കോഹ്ലി തുടങ്ങിയ അത്ലറ്റുകൾക്കും, ഐപിഎൽ, സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് സമ്മർ ഗെയിംസ്, അയൺമാൻ ഗോവ തുടങ്ങിയ പ്രധാന കായിക മത്സരങ്ങൾക്കും നിലവിൽ ഇന്ത്യയിൽ ഹെർബലൈഫ് പിന്തുണ നൽകുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.