Sections

ആയൂര്‍വേദ സോപ്പുകള്‍; വലിയ മുതല്‍ മുടക്കില്ലാതെ വിദേശ വിപണി പോലും പിടിച്ചെടുക്കാം

Wednesday, Oct 20, 2021
Reported By admin
herbal soap

രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം വളരെ കുറവായിരിക്കും എന്നതാണ്  സോപ്പുകളുടെ വലിയ ഡിമാന്റിനു പിന്നില്‍


സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെയും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും വന്‍ വിപണിയാണ് കേരളത്തിലുള്ളത്. എന്നാല്‍ അടുത്തകാലത്തായി ആയുര്‍വേദ വിധിപ്രകാരം തയ്യാര്‍ ചെയുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് വലിയ ഡിമാന്ഡാന്റാണ് നമ്മുടെ നാട്ടിലുള്ളത്.ഇത്തരത്തില്‍ വലിയ വിപണി സാധ്യതയുള്ള ഒരു ഉത്പന്നമാണ് ഹെര്‍ബല്‍ സോപ്പ് നിര്‍മ്മാണം.ഇപ്പോള്‍ വലിയ യന്ത്രവല്‍കൃത വ്യവസായമാണ്.വലിയ കമ്പനിയുടെ  പരസ്യ പിന്തുണയുള്ള  സോപ്പുകള്‍ക്കൊപ്പം തന്നെ കേരളത്തിലെ ചെറുകിട സംരംഭകരുടെ ഹെര്‍ബല്‍ സോ്പ്പുകളും വിറ്റഴിക്കപ്പെടുന്നുണ്ട്.രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം വളരെ കുറവായിരിക്കും എന്നതാണ് ഇത്തരം സോപ്പുകളുടെ വലിയ ഡിമാന്റിനു പിന്നില്‍.

നാട്ടില്‍ തന്നെയുള്ള ഓര്‍ഗാനിക് ഷോപ്പുകളും പ്രകൃതി ജീവന കേന്ദ്രങ്ങളും വഴി ഹെര്‍ബല്‍ സോപ്പ് ധാരാളമായി വിറ്റഴിക്കാന്‍ സാധിക്കും. പ്രാദേശിക വിപണി കണ്ടെത്തുന്നതോടൊപ്പം വിദേശ വിപണിയും കണ്ടെത്താന്‍ കഴിയും. ചെറിയ പരിശീലനം വഴി ചെറുകിട സംരംഭമായി ആരംഭിക്കാന്‍ കഴിയും. 

ചെറുനാരങ്ങാ,പച്ചമഞ്ഞള്‍,നാല്പാമരം, ആര്യവേപ്പ്,തുടങ്ങി 18 ആയുര്‍വേദ മൂളികകള്‍ ചേര്‍ത്ത് കഷായം ഒരു പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കും. കാസ്റ്റിക് സോഡാ വെള്ളത്തില്‍ ലയിപ്പിച്ചു ലായിനി തയ്യാറാക്കും. ഈ ലായനിയില്‍ കഷായം ചേര്‍ത്ത് നന്നായി ഇളക്കും. തുടര്‍ന്ന് ടാല്‍ക്കം പൌഡര്‍ ചേര്‍ത്ത് ഇളക്കി വെളിച്ചെണ്ണ സോപ്പ് ലായനിയില്‍ ചേര്‍ക്കണം. നന്നായി ഇളക്കിയ ശേഷം ആവശ്യമെങ്കില്‍ സുഗന്ധത്തിന് അല്‍പ്പം പെര്‍ഫ്യൂം ചേര്‍ക്കാം. 

എല്ലാ ചേരുവകളും നന്നായി ഇളക്കി ചേര്‍ക്കുന്നത് സോപ്പ് നിര്‍മാണത്തിലെ പ്രധാന ഭാഗമാണ്.ഇതിനായി സോപ് മിക്‌സിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. നന്നായി ഇളക്കി ചേര്‍ത്ത് ദ്രാവക രൂപത്തിലുള്ള സോപ്പ് കൂളിംഗ് ട്രൈകളില്‍ ഒഴിച്ച് 72 മണിക്കൂര്‍ തണുപ്പിക്കാന്‍ വെക്കും. തുടര്‍ന്ന് സ്‌ളാബ് കട്ടര്‍ ഉപയോഗിച്ച് സ്ലാബുകളായി മുറിച്ചെടുത്തു പിന്നീട് ഡൈ കട്ട് ചെയ്ത്  രൂപഭംഗി വരുത്തി ബട്ടര്‍ പേപ്പറിലോ പ്ലാസ്റ്റിക് പേപ്പറിലോ പായ്ക്ക് ചെയുന്നു. തുടര്‍ന്ന് മികച്ച കവറുകളില്‍ പ്രിന്റ് ചെയ്ത് വിപണിയിലെത്തിക്കാം.ജില്ലാതലത്തിലുള്ള ഡ്രഗ്‌സ് ഓഫീസില്‍ നിന്നും ഹെര്‍ബല്‍ സോപ്പ് നിര്‍മ്മാണത്തില്‍ ലൈസന്‍സ്, ഉദ്യോഗ് ആധാര്‍ എന്നിവ നേടിയിരിക്കണം.

മിക്‌സിംഗ് മെഷിനും മറ്റു സാധനങ്ങള്‍ക്കുമായി ഏകദേശം 60000 രൂപയോളം ചെലവു വരും.കഷായം പൊടി ചൂര്‍ണം പഴച്ചാറുകള്‍ തുടങ്ങി 5 രീതികളിലുള്ള ആയുര്‍വേദ സോപ്പിന്റെ നിര്‍മ്മാണത്തിനുള്ള ഏകദിന പരിശീലനം പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കുന്നുണ്ട്.ഇതിനായി 0485-2242310 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.പ്രതിദിനം 600 സോപ്പ് വരെ വിറ്റഴിക്കാന്‍ സാധിച്ചാല്‍ ഒരു സോപ്പിന് 30 രൂപ വെച്ച് ഉത്പാദകന് 13000ലേറെ രൂപയുടെ ലാഭം വരും.വിതരണ മേഖലയിലുള്ള കമ്മീഷന്‍ കുറച്ചുള്ള തുകയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.