Sections

കുട്ടികളുടെ മനസ്സ് അറിയുവാൻ സഹായകരമാകുന്ന വഴികൾ

Saturday, Jul 06, 2024
Reported By Soumya
Helpful ways to understand children's minds

കുട്ടികളുടെ മനസ്സ് മനസ്സിലാക്കുന്നതിലൂടെ മാത്രമെ അവന്റെ വാക്കും പ്രവൃത്തിയും എന്തെന്ന് മാതാപിതാക്കന്മാർക്ക് തിരിച്ചറിയാൻ സാധികു. 'എന്റെ മോൻ എന്താ എപ്പോഴാ പറയുന്നത് ഒരു പിടിത്തവും ഇല്ല' പല മാതാപിതക്കന്മാരും എപ്പോഴും പറയുന്ന വാക്കുകൾ ആണിത്. എന്നാൽ ഒരു രക്ഷിതാവ് എന്ന് നിലയിൽ നിങ്ങൾ ഒരു പൂർണ്ണപരാജയമാണെന്ന് വിളിച്ച് പറയുന്നതിന് തുല്യമാണ് ഈ വാക്കുകൾ. കുട്ടിക്കാലം പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ ലളിതവും എന്നാൽ സങ്കീർണ്ണവുമായ സമയമാണ്. എന്നാൽ ഇത് ഏറ്റവും സ്വാധീനമുള്ള സമയമാണ്. പിന്നീടുള്ള ജീവിതത്തിൽ അവർ മുതിർന്നവരായി മാറുമ്പോൾ അവരുടെ കുട്ടിക്കാലം വലിയ സ്വാധീനം ചെലുത്തും. കുട്ടികളുടെ മനസ്സ് മനസ്സിലാക്കുന്നതിന് സഹായിക്കുന്ന കുറുക്കു വഴികളാണ് ചുവടെ.

  • കുട്ടികളെ മനസ്സിലാക്കനുള്ള ഏറ്റവും എളുപ്പമുള്ള വഴി അവരെ എപ്പോഴും നിരീക്ഷിക്കുകയെന്നതാണ്. നിങ്ങളുടെ കുട്ടി എന്താണ് ചെയ്യുന്നത് അവൻ മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് വ്യക്തമായ ധാരണ നിങ്ങൾക്ക് ഉണ്ടാകണം. വീട്ടിലെയും പൊതു ഇടങ്ങളിലെയും അവരുടെ പ്രവൃത്തികൾ നീരിക്ഷിക്കുന്നത് വഴി അവരുടെ സ്വഭാവം എകദേശം മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നുവച്ച് ഒരു പോലീസുകരനെപ്പോലെ എപ്പോഴും കുട്ടിയ്ക്ക് പുറകെ നടക്കണമെന്നല്ല് നീരിക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടി അവന്റെ ലോകത്ത് പറന്ന് നടക്കട്ടെ എന്നാൽ എപ്പോഴും അവന്റെ മേൽ മാതാപിതാക്കന്മാർക്ക് ഒരു കണ്ണ് വേണം എന്ന് മാത്രം.
  • ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ മാതാപിതാക്കന്മാർ കുട്ടികൾക്ക് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യങ്ങളും അവർക്ക് നടത്തിക്കൊടുക്കുകയും അവർക്കായി ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്യുന്നു. എന്നാൽ ഒരിക്കൽ പോലും അവർ കുട്ടികൾക്കു വേണ്ടി ചിലവഴിക്കുവാൻ സമയം മാറ്റിവെയക്കാറില്ല. കുട്ടികളോടെപ്പം സമയം ചിലവഴിക്കാതെ പിന്നെ എങ്ങനെയാണ് അവരെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുക. എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും കുട്ടികളോടെപ്പം ചിലവഴിക്കാൻ നമ്മൾ മാറ്റിവയ്ക്കണം. അവരോട് കൂടെ കളിക്കാനും അവരുടെ വർത്തമാനങ്ങൾ കേൾക്കാനുമുള്ള സമയമായി ഇത് മാറട്ടെ.
  • അതോടെപ്പം തിരക്ക് പിടിച്ച ജോലിക്കിടയിലും കുട്ടികളുമായി ഇടയ്ക്കൊക്കെ യാത്രപോകാനും അതു വഴി അവരുമായി കൂടുതൽ ഇടപെടുവാനും നമ്മൾ ശ്രദ്ധിക്കണം. എന്നും സ്കൂളിൽ പോയി വരുന്ന കുട്ടിയോട് അവരുടെ സ്കൂളിലെ വിശേഷങ്ങളും കൂട്ടുകാരുടെ കാര്യങ്ങളും ടീച്ചർമാരെക്കുറിച്ചുമെല്ലാം നമ്മൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കണം. കുട്ടിയുമായുള്ള നിരന്തര ഇടപെടലുകൾ കുട്ടിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ നമ്മെ സാഹിയിക്കും.
  • കുട്ടികൾ എപ്പോഴും നമ്മുടെ പരിഗണ ആഗ്രഹിക്കുന്നവരാണ്. അവർ കൂടെയുള്ള എപ്പോഴും കുട്ടിയുമായി നിരന്തരം സംസാരിക്കു കൊണ്ടിരിക്കുക. പഠനവും അച്ചടക്കവും ഭക്ഷണവും മാത്രം ചാർച്ച വിഷയമാക്കാതെ കുട്ടികളുടെ കൂട്ടുകാരെക്കുറിച്ചും അവരുടെ കളികളെക്കുറിച്ചും കുട്ടിയുടെ വ്യക്തിപരമായ താല്പര്യങ്ങളെക്കുറിച്ചും ഒക്കെ അവരോട് സംസാരിക്കുക. മാതാപിതാക്കന്മാർ തന്നെ കരുതുന്നുണ്ടെന്നും എന്തും പറയാനുള്ള സ്വതന്ത്രം അവർ തനിക്ക് നല്കുന്നുണ്ടെന്നും കുട്ടിക്ക് മനസ്സിലായാൽ അവർ പിന്നെ മറകളില്ലാതെ നിങ്ങളോട് പെരുമാറിത്തുടങ്ങും.
  • കുട്ടിയെ മനസ്സിലാക്കുന്നതുപോലെ അവരുടെ സാഹചര്യങ്ങളും മനസ്സിലാക്കെണ്ടതെ വളരെ പ്രധാനപ്പെട്ട് ഒരു കാര്യമാണ്. കാരണം കുടുംബപോലെ തന്നെ പുറത്ത് അവൻ വളരുന്ന സാഹചര്യങ്ങളാണ് അവന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്നത്. നിങ്ങളുടെ കുട്ടികൾ സ്കൂളിൽ ആരുമായി എല്ലാം ചെങ്ങാത്തം കൂടുന്നു, അവർ കളിസ്ഥലങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമെല്ലാം ആരോടെല്ലാം പെരുമാറുന്നു തുടങ്ങി കുട്ടിയുടെ ജീവിത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ മാതാപിതാക്കന്മാർക്ക് ഉണ്ടാകണം. കുട്ടി വളരുന്ന സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ അവരുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാൻ മാതാപിതാക്കന്മാർ ബുദ്ധിമുട്ട് ഉണ്ടാകില്ല.
  • മാതാപിതാക്കൾ പലപ്പോഴും അവരുടെ കുട്ടിയുടെ ശരീരശാസ്ത്രം മനസിലാക്കിയേക്കാം, പക്ഷേ കുട്ടിയുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർക്ക് അറിയില്ല. ഇത് വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.ഒരു കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കുട്ടിയുടെ പെരുമാറ്റം, തീരുമാനം, നിർമ്മാണം, സാമൂഹികം, ലോജിക്കൽ, ബോധനപരമായ കഴിവുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും.
  • കുട്ടികൾ പറയുന്നതെന്തും കേൾക്കാനുള്ള മനസ്സ് മാതാപിതാക്കന്മാർക്ക് ഉണ്ടാകണം. കാരണം കുട്ടികൾ ചെറുപ്പം മുതലെ അവരുടെ എല്ലാ വിശേഷങ്ങളും മാതാപിതാക്കന്മാരോട് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ മാതാപിതാക്കന്മാരുടെ തിരക്കുകൾ മൂലം കുട്ടിക്ക് വേണ്ടവിധത്തിൽ പരിഗണന ലഭിക്കാത്തതിനാൽ ആണ് വളരും തോറും അവർ തമ്മിൽ അകന്ന് തുടങ്ങുന്നത്.
  • നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം അല്ലെങ്കിൽ വികാരങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ പാടുപെടുകയാണെങ്കിൽ, മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും വേണ്ടി ശിശു മനഃശാസ്ത്രത്തിൽ വൈദഗ്ദ്ധ്യം നേടിയ ഒരു മാനസികാരോഗ്യ പ്രൊഫഷണലിനെ സമീപിക്കുക. നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവരുടെ വൈകാരികവും വൈജ്ഞാനികവുമായ വികാസത്തെ പിന്തുണയ്ക്കുന്നതിനുള്ള ഉപകരണങ്ങളും തന്ത്രങ്ങളും നിങ്ങൾക്ക് നൽകാനും അവർക്ക് നിങ്ങളെ സഹായിക്കാനാകും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.