ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏകാഗ്രത. ഏകാഗ്രതയുള്ള ഒരാൾക്ക് മാത്രമേ ഒരു കാര്യം ഫോക്കസ് ചെയ്തുകൊണ്ട് ജീവിതത്തിൽ വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ. പലപ്പോഴും നിങ്ങൾക്ക് വിജയം സംഭവിക്കാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഏകാഗ്രത കുറവാണ്. ഒരു കാര്യത്തിൽ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് ചെയ്യുമ്പോഴാണ് അതിന്റെ എല്ലാ കഴിവുകളും നിങ്ങൾക്ക് നേടാൻ സാധിക്കുന്നത്. ഏകാഗ്രത വർദ്ധിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഒരു വഴിയാണ് മെഡിറ്റേഷൻ. രാത്രി ഉറങ്ങുന്നതിനു മുൻപും രാവിലെ ഉണർന്നതിന് ശേഷവും 15 - 30 മിനിറ്റ് വരെ മെഡിറ്റേഷൻ ചെയ്യുന്നത് ഏകാഗ്രത വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ദിവസവും മെഡിറ്റേഷൻ ചെയ്യുന്ന കാര്യത്തിൽ യാതൊരുവിധ മടിയും വിചാരിക്കരുത്.
- രണ്ടാമത്തെ കാര്യമാണ് വ്യായാമം. വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും. ശരീരത്തിന് മാത്രമല്ല മനസ്സിനും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വ്യായാമം. ദിവസവും അരമണിക്കൂർ എങ്കിലും മിനിമം വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്.
- മറ്റൊരു കാര്യമാണ് ഭക്ഷണം.ഭക്ഷണവും ഏകാഗ്രതയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ചിന്താശക്തി, ഊർജ്ജം, സർഗ്ഗശേഷി,മാനസിക ഉല്ലാസം എന്നിവയൊക്കെ ബാധിച്ചേക്കാം. ഓരോരുത്തരും ഭക്ഷണം കഴിക്കേണ്ടത് വ്യത്യസ്തമായാണ്. അവരവരുടെ ജോലിയെയും ചിന്തയ്ക്കും അനുസരിച്ചുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്.
- ഏകാഗ്രത വർധിപ്പിക്കാൻ മറ്റൊരു മികച്ച മാർഗ്ഗമാണ് ഉറക്കം. ഒരു വ്യക്തി മിനിമം എട്ടുമണിക്കൂർ എങ്കിലും ഉറങ്ങണം. മുതിർന്നവരെ സംബന്ധിച്ച് ചില വ്യക്തികൾക്ക് അഞ്ചുമണിക്കൂറോ ആറുമണിക്കൂറോ ഉറക്കം മതിയായിരിക്കും. പക്ഷേ കുട്ടികളെ സംബന്ധിച്ചിടത്തോളം മിനിമം എട്ടു മണിക്കൂർ ഉറങ്ങണം. ഉറക്കവും ഏകാഗ്രതയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഉറക്കം നഷ്ടപ്പെട്ട ഒരാളിനെ സംബന്ധിച്ചിടത്തോളം ഏകാഗ്രത തീർച്ചയായും നഷ്ടപ്പെടും. അതുകൊണ്ട് ദിവസവും ആവശ്യത്തിന് ഉറങ്ങേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.
- മറ്റൊരു കാര്യമാണ് പാനിയ്ക്ക് ആകാതെ ഇരിക്കുക. ചെറിയ കാര്യങ്ങൾക്ക് പോലും പാനിക് ആകുന്ന ചില ആളുകൾ ഉണ്ട്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ഏകാഗ്രത സ്വാഭാവികമായും നഷ്ടപ്പെടും. എന്ത് കാര്യത്തിലാണോ നിങ്ങൾക്ക് പേടിയുള്ളത് ആ കാര്യം നിരന്തരം ചെയ്തുകൊണ്ട് കർമ്മരംഗത്ത് ശ്രേഷ്ഠരാകാൻ വേണ്ടി പരിശ്രമിക്കണം. ഇത് നിങ്ങളുടെ ഭയത്തെ മാറ്റുവാൻ സഹായിക്കും.
- മറ്റൊരു കാര്യമാണ് മാനസിക വ്യായാമം ചെയ്യുക. ഏകാഗ്രത വർധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഒരു ടൂൾ ആണ് മാനസിക വ്യായാമം ചെയ്യുക എന്നത്. അതിനുവേണ്ടി പ്രാക്ടീസ് ചെയ്യുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.