Sections

വേനൽക്കാലത്ത് ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ സഹായകരമായ ടിപ്സുകൾ

Tuesday, Mar 05, 2024
Reported By Soumya
Health Problems in Summer

വേനൽക്കാലം ആരംഭിച്ചത് മുതൽ, പല സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് റിപ്പോർട്ട് ചെയ്തത്. തീവ്രമായ ചൂട് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഈ സീസണിൽ ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ ചില ടിപ്സുകൾ നോക്കാം.

  • പൊതുജനങ്ങൾ രാവിലെ11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • ജലാംശം നിലനിർത്തുക. പുറത്തിറങ്ങുമ്പോൾ എപ്പോഴും ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക.
  • പച്ചക്കറി ജ്യൂസ്, തേങ്ങാവെള്ളം, മോര്, നാരങ്ങ വെള്ളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
  • വെള്ളരിക്ക, തണ്ണിമത്തൻ, തക്കാളി തുടങ്ങിയ ജലാംശം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • തക്കാളി ജലാംശം നൽകുന്നതും വിറ്റാമിൻ സി ധാരാളമായി അടങ്ങിയതുമാണ്.
  • പെരുംജീരകം ശരീരം തണുപ്പിക്കും, പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം അതിരാവിലെ തന്നെ കുടിക്കാം.
  • തൈരും തൈര് അടങ്ങിയ ഭക്ഷണങ്ങളും ശരീരം തണുപ്പിക്കുന്നതിനാൽ ആരോഗ്യത്തിന് നല്ലതാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.