- Trending Now:
മുംബൈ: മുൻനിര എനർജി ഡ്രിങ്ക് ബ്രാൻഡ് ഹെൽ എനർജി ഡ്രിങ്ക് ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും വലിയതും ആവേശകരവുമായ ഉപഭോക്തൃ മത്സരം ആരംഭിച്ചു. വിജയിക്ക് ആഢംബര കാർ മുതൽ ഐഫോണുകൾ വരെയും, ലോകപ്രശസ്ത നടനും ഹെൽ എനർജി ഡ്രിങ്കിന്റെ ബ്രാൻഡ് അംബാസഡറുമായ മൈക്കിൾ മൊറോണോനിനോടൊപ്പം അത്താഴം കഴിക്കാനുള്ള സുവർണ്ണാവസരവും വരെ ഈ മത്സരം വാഗ്ദാനം ചെയ്യുന്നു.
2025 ഏപ്രിൽ 7 മുതൽ മെയ് 30 വരെയാണ് മത്സരം. ഹെൽ എനർജി ഡ്രിങ്കിന്റെ പ്രൊമോഷണൽ കാൻസ് ആയ ഹെൽ ക്ലാസിക്, ഹെൽ വാട്ടർമെലൺ, ഹെൽ ആപ്പിൾ എന്നിവയിലേതെങ്കിലും ഒന്ന് വാങ്ങിക്കൊണ്ട് ഈ മത്സരത്തിൽ പങ്കുചേരാം.
മത്സരത്തിൽ പങ്കെടുക്കാൻ പ്രൊമോഷനൽ ഓഫറിലുള്ള ഹെൽ എനർജി ഡ്രിങ്ക് കാൻ വാങ്ങുക, www.winwithhell.in എന്ന വെബ്സൈറ്റിൽ പേര് ചേർക്കുക, കാൻ തുറന്നതിന് ശേഷം ടാബിനടിയിൽ കാണുന്ന കോഡ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക. സമ്മാനം നേടാനായി കാൻ ടാബുകൾ സൂക്ഷിക്കുക.
ഒന്നാം സമ്മാനം: ആഢംബര കാർ, ഓരോ ആഴ്ചയിയിലുമുള്ള സമ്മാനങ്ങളിൽ ഐഫോൺ 16, കാബിൻ ട്രോളി ബാഗുകൾ, 1.2 ലിറ്റർ സ്റ്റൈലിഷ് കൂൾ കപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ദിവസേനയുള്ള സമ്മാനങ്ങളിലുള്ളത് ഡിസൈനർ ബാക്ക്പാക്കുകളും സ്റ്റൈലിഷ് സ്നീക്കറുകളുമാണ്. കുറച്ചു ഭാഗ്യശാലികൾക്ക് മുംബൈയിൽ വെച്ച് മൈക്കിൾ മൊറോണോനിനോടൊപ്പം അത്താഴം കഴിക്കാൻ ക്ഷണം ലഭിക്കും.
ഹെൽ എനർജി ഹംഗറി ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ഡയറക്ടർ അഡ്രിയൻ പോപോവിക്സ് പറഞ്ഞു,''ഈ കാമ്പെയ്ൻ ഞങ്ങളുടെ ബ്രാൻഡിന്റെ ഒരു നാഴികക്കല്ലാണ്. കാരണം, ഇന്ത്യയിലെ ഞങ്ങളുടെ ആദ്യത്തെ വലിയ കാമ്പെയ്ൻ ഇതാണ്. ലോകമെമ്പാടുമുള്ള പല വിപണികളിലും ഈ കാമ്പെയ്ൻ വിജയം കണ്ടതാണ്. ഇന്ത്യയുടെ അതുല്യമായ ഊർജ്ജവും ആവേശവും ഇതിനെ എങ്ങനെ മാറ്റിയെടുക്കുമെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.