Sections

ഇറ്റാലിയൻ ആഡംബര വാച്ച് നിർമ്മാതാക്കളായ യു-ബോട്ടിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹീലിയോസ്

Wednesday, Sep 18, 2024
Reported By Admin
Helios introduces premium U-Boat Italian watches in India featuring unique designs and advanced mate

കൊച്ചി: ടൈറ്റൻ കമ്പനിയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം വാച്ച് റീട്ടെയിലറായ ഹീലിയോസ് പ്രശസ്ത ഇറ്റാലിയൻ പ്രീമിയം വാച്ചുകളായ യു-ബോട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര പോർട്ട്ഫോളിയോയുടെ വിപുലീകരണത്തിൻറെ ഭാഗമായാണ് ഹീലോയോസ് യു-ബോട്ട് വാച്ചുകൾ ഇന്ത്യയിലെത്തിക്കുന്നത്.

മാസ്മരിക രൂപകല്പനകൾക്കും ടസ്കാൻ കരകൗശലത്തിനും പേരുകേട്ടവയാണ് യു-ബോട്ട് വാച്ചുകൾ. ഹീലിയോസിലെ നാല്പ്പതിലധികം പ്രശസ്തമായ ആഗോള ബ്രാൻഡുകളുടെ നിരയിലേക്കാണ് യു-ബോട്ട് എത്തുന്നത്.

യു-ബോട്ട് വാച്ചുകൾ അവരുടെ ബോർഡ് ഡിസൈനും സ്വിസ് ടെക്നോളിയും മൂലം വേറിട്ടു നില്ക്കുന്നു. നവീകരണത്തിനും കരകൗശലത്തിനും പേരുകേട്ട യു-ബോട്ട്, കാർബൺ ഫൈബർ, ടൈറ്റാനിയം ടി5, സ്റ്റെർലിംഗ് സിൽവർ, വെങ്കലം തുടങ്ങിയ നൂതന സാമഗ്രികളാണ് വാച്ച് നിർമാണത്തിനായി ഉപയോഗിക്കുന്നത്. മാറ്റ് ഇഫക്റ്റുള്ള ക്രിസ്റ്റൽ സഫയർ റെഡ് ഗ്ലാസ്, പേറ്റൻറ് നേടിയ സംവിധാനങ്ങളായ സേഫ് ഹുക്ക് ലോക്കിംഗ് ക്രൗൺ, ക്രൗൺ റിലീസ് ബട്ടൺ എന്നിവയും ബ്രാൻഡിൻറെ സവിശേഷതകളാണ്.

ബ്രാൻഡിൻറെ ഏറ്റവും ജനപ്രിയമായ ഡാർക്ക് മൂൺ ശേഖരത്തിൽ സിലിക്കൺ അധിഷ്ഠിത ഓയിൽ ബാത്ത് ചെയ്ത വാച്ചാണ് അവതരിപ്പിക്കുന്നത്. അത് ഡയലിനെ വലുതാക്കി കാണിക്കുകയും ഏതു കോണിൽ നിന്നും മികച്ച ദൃശ്യപരത ഉറപ്പാക്കുകയും ചെയ്യുന്നു. ഭംഗിക്കുവേണ്ടി സഫയർ ക്രിസ്റ്റലും ചേർത്തിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ യു-ബോട്ട് 41 വാച്ചുകളാണ് അവതരിപ്പിക്കുന്നത്. ഹീലിയോസിന് 240 സ്റ്റോറുകളുടെ വിപുലമായ ശൃംഖല ഉള്ളതിനാൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലോകത്തിലെ ഏറ്റവും അഭിമാനകരമായ വാച്ചുകൾ സൗകര്യപ്രദമായി വാങ്ങാനാകും. 1,22,500 രൂപ മുതലാണ് യു-ബോട്ട് വാച്ചുകളുടെ വില.

Helios XU BOAT

ഹീലിയോസിലൂടെ ഇന്ത്യൻ ഉപയോക്താക്കൾക്ക് യു-ബോട്ട് പരിചയപ്പെടുത്തുന്നിൽ സന്തോഷമുണ്ടെന്നും പ്രീമിയവും നൂതനവുമായ വാച്ചുകൾക്ക് ഇന്ത്യയിൽ ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വാച്ചുകൾ അവതരിപ്പിക്കാൻ സാധിച്ചുവെന്നത് സുപ്രധാന നാഴികക്കല്ലാണെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് വാച്ചസ് ആൻഡ് വെയറബിൾസ് വൈസ് പ്രസിഡൻറ് ആൻഡ് ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ രാഹുൽ ശുക്ല പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും ചടുല വ്യക്തത്വങ്ങളും യു-ബോട്ടിൻറെ ആത്മാവുമായി തികച്ചും യോജിക്കുന്നതാണെന്നും ഹീലിയോസുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ഈ വിപണിയിലേക്ക് ഞങ്ങളുടെ വാച്ചുകൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും യു-ബോട്ട് സ്ഥാപകനും ഉടമസ്ഥനുമായ ഇറ്റാലോ ഫോണ്ടാന പറഞ്ഞു. ടാറ്റ ഗ്രൂപ്പുമായി പങ്കിടുന്ന ഞങ്ങളുടെ കാഴ്ചപ്പാടും മൂല്യങ്ങളും ഈ പങ്കാളിത്തം രൂപീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. തനതായ ഇറ്റാലിയൻ ഡിസൈൻ, ഗുണമേന്മയേറിയ സാമഗ്രികൾ, മികച്ച നിലവാരം എന്നിവയാൽ അംഗീകരിക്കപ്പെട്ട യു-ബോട്ട് പ്രീമിയം വാച്ചുകളിൽ മുൻനിര നാമമായി മാറാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.