Sections

ആഡംബര സ്വിസ് വാച്ച് നിർമാതാക്കളായ ചാരിയോൾ ഇന്ത്യൻ വിപണിയിൽ

Thursday, Jun 20, 2024
Reported By Admin
Helios brings luxury Swiss watchmaker Charriol to India

കൊച്ചി: ടൈറ്റൻ കമ്പനിയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം വാച്ച് റീട്ടെയിലറായ ഹീലിയോസ് സ്വിസ് ആഡംബര വാച്ച് ബ്രാൻഡായ ചാരിയോളിനെ ഇന്ത്യൻ വിപണിയിലെത്തിക്കുന്നു. കുറ്റമറ്റ കരകൗശല നൈപുണ്യത്തിനും പുരാതന കെൽറ്റിക് കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പൈതൃകത്തിനും പേരുകേട്ടതാണ് ചാരിയോൾ. ഹീലിയോസിൻറെ നാൽപ്പതിലധികം വരുന്ന ആഗോള ബ്രാൻഡുകളുടെ ശേഖരത്തിൻറെ ഭാഗമാകും ഇനിമുതൽ ചാരിയോൾ.

ശ്രദ്ധാപൂർവ്വം അവതരിപ്പിക്കുന്ന തങ്ങളുടെ ശേഖരത്തിലേക്ക് ചാരിയോളിനെ ഉൾപ്പെടുത്തുന്നതിൽ വലിയ ആഹ്ളാദമുണ്ടെന്നും പ്രീമിയം വിഭാഗത്തിൽ തന്ത്രപരമായ വികസനമാണ് ഇതെന്നും ടൈറ്റൻ കമ്പനി വാച്ചസ് ആൻറ് വെയറബിൾസ് സിഇഒ സുപർണ മിത്ര പറഞ്ഞു. അന്താരാഷ്ട്ര വാച്ച് ശേഖരങ്ങളുടെ വിപുലീകരണം തങ്ങൾ തുടരുകയാണ്. 2024-25 വർഷത്തിൽ തങ്ങളുടെ വളർച്ച 35 ശതമാനമാക്കാൻ ഉദ്ദേശിക്കുന്നു. സ്വിസ് പാരമ്പര്യവും കരവിരുതും ആധുനീക സാങ്കേതികവിദ്യയോടു തോൾ ചേർത്ത് എത്തുന്ന ചാരിയോൾ വാച്ചുകൾ തങ്ങളുടെ ഉപഭോക്താക്കളുടെ അഭിരുചികൾക്കനുസരിച്ചുള്ള ഉത്പന്നമാണ്. ഈ പങ്കാളിത്തം തങ്ങളുടെ ശേഖരത്തെ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ലോകത്തെങ്ങും നിന്നുള്ള പ്രീമിയം വാച്ചുകളുമായി പ്രിയപ്പെട്ട കേന്ദ്രമെന്ന ഹെലിയോസിൻറെ സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടി ചെയ്യുമെന്നും സുപർണ മിത്ര കൂട്ടിച്ചേർത്തു.

വൻ സാധ്യകളുള്ളതും കരവിരുതിനോട് ശക്തമായ അഭിനിവേശം ഉള്ളതുമായ ഇന്ത്യൻ വിപണിയിലേക്ക് ചാരിയോൾ എത്തിക്കുന്നതിൽ തങ്ങൾക്ക് ഏറെ ആഹ്ളാദമുണ്ടെന്ന് ചാരിയോൾ സിഇഒയും ക്രിയേറ്റീവ് ഡയറക്ടറുമായ കൊറാലി ചാരിയോൾ പറഞ്ഞു. ടൈറ്റൻ കമ്പനിയിൽ നിന്നുള്ള ഹീലിയോസുമായുള്ള തന്ത്രപരമായ സഹകരണം തങ്ങൾ ലക്ഷ്യമിടുന്ന വിഭാഗത്തിലേക്ക് എത്തിച്ചേരാനും അതുല്യമായ ഉപഭോക്തൃ അനുഭവങ്ങൾ പ്രദാനം ചെയ്യാനും സഹായകമാകും. ദീർഘകാല വളർച്ച പ്രതീക്ഷിക്കുന്ന തങ്ങൾ ഇന്ത്യൻ ആഡംബര വിഭാഗത്തിലെ മൂല്യമേറിയ വിഭാഗമായി മാറാൻ കാത്തിരിക്കുകയാണെന്നും കൊറാലി ചാരിയോൾ പറഞ്ഞു.

2025 സാമ്പത്തിക വർഷത്തോടെ 40 പുതിയ സ്റ്റോറുകൾ കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഹീലിയോസ് പ്രീമിയം വാച്ച് വിഭാഗത്തിൽ സാന്നിധ്യം വർധിപ്പിക്കാനും ഇന്ത്യൻ ഉപഭോക്താക്കളുടെ വളർന്നു വരുന്ന അഭിരുചികൾക്കനുസരിച്ചു സേവനം നൽകാനുമാണ് ശ്രമിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.