കുട്ടികൾക്ക് അവരുടെ വളർച്ചാ കാലഘട്ടത്തിൽ നല്ല രീതിയിലുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ നൽകുന്നതിന് രക്ഷകർത്താക്കൾ വളരെയധികം ശ്രദ്ധിക്കണം. നല്ല ഭക്ഷണശീലങ്ങൾ അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു. ശരിയായ ഭക്ഷണം കഴിക്കുന്നത് കുട്ടിക്കാലത്തെ അമിതവണ്ണം, രോഗങ്ങൾ, അണുബാധകൾ, അലർജികൾ എന്നിവ തടയും. കുട്ടികൾക്ക് പ്രായമനുസരിച്ച് ദിവസവും 2000 മുതൽ 2100 കലോറി വരെ ഊർജ്ജം ആവശ്യമുണ്ട്. യഥാർഥത്തിൽ നമ്മുടെ നാട്ടിൽ കുട്ടികൾ പോഷണക്കുറവ് നേരിടുന്നത് ഭക്ഷണ ദൗർലഭ്യം മൂലമല്ല, രക്ഷിതാക്കളിലെ അവബോധത്തിന്റെ കുറവുകൊണ്ടാണ്.
- ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ് എന്നുപറയാറുണ്ട്. ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിലൂടെ കുഞ്ഞുങ്ങളുടെ ഒരു ദിവസം ആരംഭിക്കണം. ദിവസത്തേക്കാവശ്യമായ ഊർജത്തിന്റെയും ഉന്മേഷത്തിന്റെയും പ്രധാന പങ്ക് വഹിക്കുന്നതുകൊണ്ട് പ്രാതലിന് ഏറെ പ്രാധാന്യമുണ്ട്. ആവിയിൽ വേവിച്ചതും പ്രോട്ടീനുകൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ പ്രഭാത ഭക്ഷണമായി കൊടുക്കുക. അധികം എണ്ണ ഇല്ലാത്തതും എരി ഇല്ലാത്തതുമായ ഭക്ഷണങ്ങൾ കൊടുക്കുക. ജങ്ക് ഫുഡ്, ടിന്നിലടച്ച് ഭക്ഷണം എന്നിവ പ്രഭാത ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക.
- മധുരപലഹാരങ്ങളും, ചോക്ലേറ്റുകളും വളരെ മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ പാടുള്ളൂ. പീനട്ട് ബട്ടർ, പഴങ്ങൾ, സെലറി, നട്ട്സ്, പോപ്കോൺ, ചീസ് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകുക. കോളകൾ പോലുള്ള സോഫ്റ്റ് ഡ്രിങ്ക്സ് കുട്ടികൾക്ക് കൊടുക്കാതിരിക്കുക.
- ഇടനേരങ്ങളിൽ കുട്ടികൾക്ക് സ്നാക്സ് ആയി ബേക്കറി സാധനങ്ങൾ കൊടുക്കുന്നതിനു പകരം ബദാം, നട്ട്സ്, വാൾനട്ട്, പോലുള്ളവകൊടുക്കുക.
- പ്രഭാത ഭക്ഷണം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഉച്ചയ്ക്കുള്ള ഭക്ഷണവും. ചോറ്, ചപ്പാത്തി, ഓട്സ് തുടങ്ങി ഏതെങ്കിലും ഒരു ധാന്യവിഭവം, പയറിനങ്ങൾ, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലുമൊന്ന്, ഇലക്കറികൾ, പച്ചക്കറികൾ ഇവ ഉൾപ്പെടുത്തി തയ്യാറാക്കാൻ ശ്രദ്ധിക്കണം.
- രാത്രി അത്താഴം ഏഴുമണിക്ക് മുമ്പ് കൊടുക്കുക. ആഹാരം കഴിച്ച് ഒരു മണിക്കൂറിനു ശേഷം മാത്രം കുട്ടികളെ ഉറക്കുക ഇല്ലെങ്കിൽ ഇത് ദഹനത്തെ ബാധിക്കും. രാത്രിയിൽ ചോറ്, മത്സ്യം, മാംസം എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
- കുട്ടികൾക്ക് ധാരാളം വെള്ളം കൊടുക്കുക. ഒരു മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്നത് ശീലമാക്കുക.
- മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴോ ടിവി കാണുമ്പോഴോ കുട്ടിയെ ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കാനും ശീലിപ്പിക്കുക ഇത് കുട്ടികളിൽ അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും. അതോടൊപ്പം ഭക്ഷണത്തിന്റെ രുചി അറിഞ്ഞു കഴിക്കാനും സാധിക്കും.
- ദിവസവും 10 മുതൽ 11 മണിക്കൂർ വരെ കുട്ടി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- ദിവസവും സീസൺ അനുസരിച്ച് ഏതെങ്കിലും ഒരു ഫ്രൂട്ട് നിർബന്ധമായും കഴിപ്പിക്കണം.
- കുട്ടികളിൽ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. ഇത് ഒഴിവാക്കുന്നതിന് നാരുകൾ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പയർ ഇനങ്ങൾ തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. ഇത് ഭക്ഷണ സമയത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ സഹായിക്കും.
- സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും കാണുന്ന പല ഡയറ്റുകളും കുട്ടികൾ സ്വയം ചെയ്യാൻ സാധ്യതയുണ്ട്. കൗമാര കാലഘട്ടം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉണ്ടാകുന്ന കാലഘട്ടമാണ്. ഈ പ്രായത്തിലെ അശാസ്ത്രീയ ഡയറ്റിങ് അപകടമുണ്ടാക്കും.
- ചീര, കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട്, മഞ്ഞ നിറത്തിലുള്ള പഴങ്ങൾ ഇവയിലുള്ള കരോട്ടിനും വിറ്റാമിൻ എ യും കണ്ണിന്റെ ആരോ?ഗ്യത്തിന് നല്ലതാണ്.
- മത്സ്യം, പനീർ, തൈര്, പയർവർഗങ്ങൾ എന്നിവ വളർച്ചയെ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയൻസുകൾ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.