സെയിൽസ്മാൻമാർ ശീലിക്കേണ്ട ഭക്ഷണരീതിയെക്കുറിച്ചാണ് ഇന്നു പറയുന്നത്.
സെയിൽസ് ജോലിയുടെ ഭാഗമായി പലപ്പോഴും ഭക്ഷണക്രമത്തെക്കുറിച്ചോ നിങ്ങളുടെ ശരീരത്തെക്കുറിച്ചോ ശ്രദ്ധിക്കാതെ പോകുന്നു. സെയിൽസ് നൈപുണ്യം കൂടുന്നതിന് ഭക്ഷണത്തിലും സെയിൽസ്മാന്റെ ആരോഗ്യത്തിനും വളരെ പ്രധാന്യമുണ്ട്. നിങ്ങളുടെ ആഹാരരീതിയും ആരോഗ്യവും ശ്രദ്ധിക്കുന്നതിന് സഹായിക്കുന്ന ചില ടിപ്പുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാകണം. പലപ്പോഴും സെയിൽസിന്റെ ഭാഗമായി പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ഒഴിവാക്കാറാണ് പതിവ്. വൈകുന്നേരങ്ങളിൽ തലവേദന ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇത് കാരണമാകുന്നു. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ല ഒരു ദിവസത്തിലെ ഊർജ്ജം പ്രഭാത ഭക്ഷണത്തിൽ നിന്നുമാണ് കിട്ടുന്നത്. ഇത് ഒഴിവാക്കുന്നത് ചിലപ്പോൾ നിങ്ങളുടെ സെയിൽസിനെ തന്നെ കാര്യമായി ബാധിച്ചേക്കാം. കസ്റ്റമറിനെ കാണുമ്പോൾ സംസാരിക്കാൻ നിങ്ങൾക്ക് മടി ഉണ്ടാവുക,നന്നായി സംസാരിക്കാൻ പറ്റാതിരിക്കുക, ക്ഷീണം തോന്നുക ഇതൊക്കെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് മൂലം ഉണ്ടാകുന്നവയാണ്.
- ആഹാരങ്ങൾ ഒഴിവാക്കി സ്നാക്സുകൾ കഴിക്കുന്ന രീതിയാണ് പൊതുവേ നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ വളരെ ഹാനികരമായി ബാധിക്കും. ജങ്ക് ഫുഡുകൾ ഇത് കൊളസ്ട്രോൾ, കുടവയർ,പൊണ്ണത്തടി, ഷുഗർ, പോലുള്ള ഉണ്ടാക്കും. അതോടൊപ്പം മടിയും, നീട്ടിവയ്ക്കുന്ന സ്വഭാവവും നിങ്ങളിലേക്ക് എത്തും.
- രാത്രി വൈകി ഫുഡ് കഴിക്കുക ആഹാരം കഴിച്ചയുടനെ കിട്ടന്നുറങ്ങുന്ന രീതിയാണ് പലർക്കും ഉള്ളത്. ഇത് നിർബന്ധമായും ഒഴിവാക്കുക കഴിവതും രാത്രിയുള്ള ഭക്ഷണം നേരത്തെ കഴിക്കാനും, നേരത്തെ ഉറങ്ങുവാനും ശ്രമിക്കുക. ഇത് രാവിലെ ഊർജ്ജസ്വലരായി എണീക്കാൻ സഹായിക്കും.
- വീട്ടിലുള്ള ഫുഡ് പാക്ക് ചെയ്ത് കൊണ്ടുപോയി കഴിക്കാൻ ശ്രമിക്കുക. 80% സെയിൽസ്മാൻമാരും ഹോട്ടൽ ഫുഡുകളാണ് ആശ്രയിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യം ഇല്ലാതാക്കാം. സെയിൽസ് രംഗത്ത് ചെറുപ്പക്കാരാണ് കൂടുതലുള്ളത് അതുകൊണ്ടുതന്നെ അവർ ഇതൊന്നും ശ്രദ്ധിക്കാതെ ഹോട്ടൽ ഫുഡാണ് കഴിക്കുന്നത്. ജോലിയുടെ ഭാഗമായി ഇത് പലപ്പോഴും നടക്കാറില്ല എങ്കിലും കഴിയുന്നത്ര ഹോമിലി ഫുഡ് കഴിക്കാൻ ശ്രമിക്കുക.ഇല്ലെങ്കിൽ അത്തരത്തിൽ ഹോമിലി ഫുഡ് വിളമ്പുന്ന കടകളിൽ നിന്നും കഴിക്കുക.
- ജോലിക്കിടയിൽ പാലും മധുരവും ഇല്ലാത്ത കോഫി കുടിക്കുന്നത് സെയിൽസ് ജോലിയെ വളരെയധികം ഉത്തേജിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇതുപോലെ തന്നെ കട്ടൻ ചായ കുടിക്കുന്നതും നിങ്ങളുടെ ഉന്മേഷം കൂട്ടാൻ സഹായിക്കുന്നു. ചില സെയിൽസ്മാൻമാർ ടെൻഷൻ കുറയ്ക്കാൻ വേണ്ടി സിഗരറ്റ് മദ്യപാനം തുടങ്ങിയവ ഉപയോഗിക്കുന്നു ഇത് നിങ്ങളുടെ ആരോഗ്യത്തെ കാർന്നു തിന്നുന്നതാണെന്ന് മനസ്സിലാക്കുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഡോർ ടു ഡോർ സെയിൽസ് രംഗത്തെ പ്രശ്നങ്ങൾ മറികടക്കാനുള്ള ടിപ്പുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.