- Trending Now:
നാളികേരത്തിന്റെ നാടായ കേരളത്തിൽ വെളിച്ചെണ്ണയോടുള്ള സ്നേഹം പറയാനുണ്ടോ. തമിഴകത്ത് നല്ലെണ്ണയും സൂര്യകാന്തി എണ്ണയുമാണ് പ്രധാന പാചകറാണിമാർ. കർണാടകത്തിൽ സൂര്യകാന്തി എണ്ണയ്ക്കൊപ്പം നിലക്കടലയെണ്ണയും പ്രിയപ്പെട്ടവരാണ്. ആന്ധ്രക്കാർക്കു നല്ലെണ്ണ കഴിഞ്ഞേയുള്ളൂ എന്തും. ഗുജറാത്തിൽ നിലക്കടല എണ്ണയാണ് താരം. ഡൽഹി ഉൾപ്പെടുന്ന വടക്കേ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും കടുകെണ്ണയ്ക്കൊപ്പം സൂര്യകാന്തി എണ്ണയും നിലക്കടലയെണ്ണയും തിളങ്ങി നിൽക്കുന്നു. മധ്യപ്രദേശ് ഉൾപ്പെടുന്ന മധ്യ ഇന്ത്യയുടെ മനസ്സു കീഴടക്കിയതാകട്ടെ സൂര്യകാന്തി എണ്ണയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കടുകെണ്ണയ്ക്കാണ് പ്രഥമസ്ഥാനം. എന്നാൽ അന്യനാടുകളുടെ അടുക്കളകൾ ഭരിച്ചിരുന്ന ഈ എണ്ണകളെല്ലാം ഇന്നു മലയാളിക്കും പ്രിയപ്പെട്ടവയാണ്. വെളിച്ചെണ്ണ, നല്ലെണ്ണ , സൂര്യകാന്തി എണ്ണ, നിലക്കടലയെണ്ണ എന്നിവയാണ് അടുക്കളയിൽ വേണ്ടതെന്നാണു പോഷകാഹാരവിദഗ്ധരുടെ അഭിപ്രായം. അടുത്ത കാലത്ത് ഇന്ത്യയിൽ ഒലിവ് എണ്ണയുടെ ഉപയോഗം വർധിച്ചിട്ടുണ്ടെന്ന് എടുത്തു പറയേണ്ടിയും വരും.
വീണ്ടും ചൂടാക്കവേ എണ്ണയിലെ പ്രയോജനപ്രദമായ പോഷകങ്ങളും ഫൈറ്റോകെമിക്കലുകളുമൊക്കെ നശിക്കുകയാണ്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്നു രത്നച്ചുരുക്കം. കനോല, കോൺ, സോയാബീൻ, സൺഫ്ളവർ എണ്ണകൾ വീണ്ടും ചൂടാക്കുമ്പോൾ 4-ഹൈഡ്രോക്സി ട്രാൻസ് 2 നോെണനൽ എന്ന വിഷാംശമുള്ള സംയുക്തം രൂപപ്പെടുന്നുണ്ടത്രേ. വിർജിൻ കോക്കനട്ട് ഓയിൽ എന്നു പറയുന്നതെല്ലാം പരിശുദ്ധമാണെന്ന് പറയാനാകില്ല. റബർ കുരു പോലുള്ളവ ചേർത്തവയും വിപണിയിലുണ്ട്. അതു കൊണ്ടു തന്നെ അഗ്മാർക്ക് മുദ്രയുള്ളതോ എഫ് എസ് എസ് എ െഎ എന്നു രേഖപ്പെടുത്തിയതോ തിരഞ്ഞെടുക്കുക.
[ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ]
വെളിച്ചെണ്ണ ഉപയോഗത്തിൽ മലയാളി പ്രത്യേകം ശ്രദ്ധിക്കേണ്ടത് വീണ്ടും വീണ്ടും ചൂടാക്കരുത് എന്നതാണ്. നാം കൂടുതലും ഉപയോഗിക്കുന്നത് വെളിച്ചെണ്ണയായിരിക്കുമല്ലോ. കുറഞ്ഞ അളവിൽ വെളിച്ചെണ്ണ എടുക്കുക. അത് ആ പാചകത്തോടെ തീർക്കുക. അൽപമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അടുത്ത പാചകത്തിൽ കടുകു പൊട്ടിക്കാനുപയോഗിച്ച് തീർക്കുക. മറ്റു ചില ആരോഗ്യഗുണങ്ങളും വെളിച്ചെണ്ണയ്ക്കുണ്ട്. ഇതിലടങ്ങിയ ലോറിക് ആസിഡ് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനു സഹായിക്കുന്നു. പതിവായുള്ള ഉപയോഗത്തിലൂടെ കാൻസർ, തൈറോയ്ഡ് പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവയെ അകറ്റാനാകുന്നു.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.