- Trending Now:
നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു പോഷകമാണ് ഷുഗർ. ശരീരത്തിൻറെ ഊർജാവശ്യത്തിനും തലച്ചോറിൻറെയും പേശികളുടെയും പ്രവർത്തനത്തിനും ഇതു കൂടിയേ കഴിയൂ. മിക്കവരുടെയും ഇഷ്ടഭക്ഷ്യവസ്തുവുമാണിത്. കാപ്പി, ചായ, ബിസ്കറ്റ്, സ്വീറ്റ്സ്, കേക്ക്, ഡെസേർട്ട് തുടങ്ങി പല ഭക്ഷ്യസാധനങ്ങളിലും നാം മധുരത്തിനുവേണ്ടി പഞ്ചസാര ഉപയോഗിക്കുന്നു. പഞ്ചസാരയുടെ രാസനാമം സുക്രോസ് എന്നാണ്. White sugar, Cane sugar, Refined sugar, Table sugar എന്നൊക്കെ ഇതിനെ വിളിക്കുന്നു. പഞ്ചസാരയുടെ അമിതഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വെളുത്ത വിഷം എന്നാണ് മഹാത്മാഗാന്ധി ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഷുഗറിൻറെ ലഭ്യത രണ്ടു തരത്തിലാണ്.
Added Sugar - ഉദാ : പഞ്ചസാര, ശർക്കര
Natural Sugar - ഉദാ : പഴങ്ങൾ, പാൽ, ചില പച്ചക്കറികൾ (മധുരക്കിഴങ്ങ്/ തേൻ)
ഇതിൽ added Sugar ആണ് പ്രശ്നക്കാരൻ. കരിമ്പിൽ നിന്നാണ് പഞ്ചസാര ലഭ്യമാകുന്നതെന്ന് എല്ലാവർക്കും അറിയാം. ഫാക്ടറിയിൽ വ്യാവസായികാടിസ്ഥാനത്തിൽ പഞ്ചസാര ഉൽപാദിപ്പിക്കുമ്പോൾ കരിമ്പിലെ മധുരം ഒഴികെയുള്ള എല്ലാ പോഷകങ്ങളും നീക്കപ്പെടുന്നു. ഇതാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാവുന്നത്. Empty caloric food എന്നാണ് പഞ്ചസാരയെ വിശേഷിപ്പിക്കുന്നത്. കാരണം അത് ശരീരത്തിനു ധാരാളം കാലറി നൽകുന്നുണ്ടെങ്കിലും പോഷകങ്ങളൊന്നും നൽകുന്നില്ല, മാത്രമല്ല അതിൻറെ ഉപാപചയ പ്രവർത്തനത്തിനുവേണ്ടി ശരീരത്തിലെ കാൽസ്യം, വൈറ്റമിൻ ബി എന്നിവ ഉപയോഗിക്കാത്തതുകൊണ്ട് ശരീരത്തിൽ അവയുടെ കുറവുണ്ടാവുന്നു. അതേസമയം, പഴങ്ങളിലും പച്ചക്കറികളിലും മറ്റും വിവിധ സൂക്ഷ്മപോഷകങ്ങളെ കൂടാതെ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. ഇവ രോഗപ്രതിരോധനത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യാവശ്യമാണ്. ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നത്, ദിവസേനയുള്ള ഭക്ഷണത്തിൽ added Sugar ൻറെ തോത് 6 -9 ടീസ്പൂണിൽ കൂടരുതെന്നാണ്. ഇന്ന് നമ്മുടെ ഭക്ഷണത്തിൽ 20 - 30 ടീസ്പൂൺ വരെയുണ്ട്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
മുഖക്കുരുവിന് വീട്ടുവൈദ്യം: പ്രകൃതിദത്ത പരിചരണ മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.