Sections

ദീർഘനേരം ഇരുന്ന് ജോലിചെയ്യുന്നതിന്റെ ദോഷങ്ങളും അതിന്റെ പരിഹാരങ്ങളും

Saturday, Nov 30, 2024
Reported By Soumya
Health Risks of Long Hours Sitting and Tips to Combat It for Desk Job Workers

ജോലിയുടെ ഭാഗമായി ദീർഘസമയം ഇരുന്നു ജോലിചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു ദീർഘനേരം ഇരിക്കുന്നത് പുകവലിയോളം ദോഷം ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു. കുറേസമയം ഇരുന്നുള്ള ജോലി ഒരു അപകടകാരിയാണ് പക്ഷേ നമ്മൾ ആരും അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. ഈയൊരു കാരണം കൊണ്ട് തന്നെ ശരീരത്തിന് വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ല.വർക് ഫ്രം ഹോം സംവിധാനമെല്ലാം കൂടുതൽ സജീവമായതോടെ ഇരുന്നുള്ള ജോലിക്കാരുടെ എണ്ണവും കൂടി.

ഏറെ നേരം ഇരുന്നു കൊണ്ടും നിന്നുകൊണ്ടും ജോലി ചെയ്യുന്നത് അപകടമാണ്. എന്നാൽ, നിന്നുകൊണ്ട് ജോലി ചെയ്യുന്നവരെ അപേക്ഷിച്ചു ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുക.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവ എന്തൊക്കെയെന്നു നോക്കാം.

  • കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഫാറ്റ് അടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരക്കാർക്ക് ഹൃദ്രോഗത്തിനും വളരെയധികം സാധ്യതയുണ്ട്.
  • ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഓർമ്മക്കുറവ്, വിഷാദം എന്നിവയും ഉണ്ടാകും.
  • ഏറെ നേരം ഇരിക്കുന്നത് ശ്വാസകോശത്തിന്റെ കപ്പാസിറ്റിയെ ബാധിക്കുന്നു.
  • ദീർഘനേരം ഇരിക്കുന്നത് കാരണം കലോറി വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. ഇത് വണ്ണം കൂടാനും ശരീരത്തിലെ കൊളസ്ട്രോൾ കൂട്ടാനും കാരണമാകുന്നു.
  • കൂടുതൽ സമയം ഇരിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിനൊപ്പം, പുറംഭാഗം, കഴുത്ത് സന്ധികൾ തുടങ്ങിയിടങ്ങളിൽ വേദനയുണ്ടാക്കുന്നു.
  • കൂടുതൽ സമയം ഇരുന്നു ജോലിചെയ്യുമ്പോൾ കാലുകൾക്കു സ്ട്രെസ് കൂടുതലായി കൊടുക്കേണ്ടി വരുന്നു, ഇത് വേരിക്കോസ് വെയ്ൻ ഉണ്ടാകാൻ കാരണമാകുന്നു.
  • പ്രത്യക്ഷത്തിൽ ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല നിങ്ങളുടെ തലച്ചോറിനെയും നശിപ്പിക്കുമെന്നു പഠനങ്ങൾ പറയുന്നു.

ദീർഘ നേരം ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുനതുവഴിയുള്ള പ്രശ്നങ്ങൾ തരണം ചെയ്യാനും വഴിയുണ്ട്. അല്പം ശ്രദ്ധിക്കണം എന്ന് മാത്രം. ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ അരമണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റ് രണ്ടു മിനിറ്റ് നടക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ രക്ത ചംക്രമണ വ്യവസ്ഥയ്ക്ക് ഉണർവ്വ് പകരും. കൂടാതെ, എഴുനേറ്റു നിൽക്കുക, ലഘുവ്യായാമങ്ങൾ ചെയ്യുക, ഇടക്കിടെ നിവരുകയും കുനിയുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഏറെ സഹായകമാണ്.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.