Sections

തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ

Saturday, Jan 13, 2024
Reported By Soumya
Cold Water

അസഹ്യമായ ചൂട് മാറ്റാൻ ഇത്തിരി തണുപ്പിച്ച വെള്ളം കുടിക്കാമെന്ന് കരുതുന്നവരാണ് നമ്മളിലേറേയും. ചൂട് കൂടുതലുള്ള സമയത്ത് വീടിനകത്തായാലും പുറത്തായാലും നമ്മൾ കുടിക്കാൻ ആഗ്രഹിക്കുന്നത് തണുത്തവെള്ളമായിരിക്കും. കൊടും ചൂടത്ത് തണുത്തവെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്നാൽ വൈദ്യശാസ്ത്രം പറയുന്നത് മറിച്ചാണ്.

  • തണുത്തവെള്ളം കുടിക്കുമ്പോൾ ദഹന പ്രക്രിയ തടസപ്പെടും. ഇതോടെ നാം കഴിച്ച ആഹാരം ദഹിക്കാതെ കിടക്കും. ഇങ്ങനെ വന്നാൽ ഇതിനെ വീണ്ടും ദഹിപ്പിക്കാനായി ശരീരം കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും. അങ്ങനെ വന്നാൽ പിന്നീടത് ദഹന സംബന്ധിയായ പ്രശ്നങ്ങളായി പുറത്തുവരും.
  • തണുത്ത വെള്ളത്തിന്റെ അധിക ഉപയോഗം രക്തചംക്രമണ പ്രക്രിയയെ മന്ദഗതിയിലാക്കും. തണുത്ത വെള്ളം കുടിക്കുമ്പോൾ രക്ത കുഴലുകൾ ചുരുങ്ങാൻ കാരണമാകും. ഇത് ശരീരത്തിൽ വേണ്ട തരത്തിലുള്ള ഊർജ ഉത്പാദനം ഇല്ലാതാക്കും. അതിനാൽ തന്നെ ആയുർവേദം തണുത്ത വെള്ളം കുടിക്കുന്നത് വിലക്കുന്നതിനോടൊപ്പം ചുടുവെള്ളം കുടിക്കുന്നത് പ്രേത്സാഹിപ്പിക്കുയും ചെയ്യുന്നു.
  • ഇതുകൂടാതെ തൊണ്ടവേദന, കഫം പെരുകൽ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളും പലപ്പോഴായി ആളുകളിൽ അനുഭവപ്പെട്ടേക്കാം. ഇതുകൂടാതെ, ഇത് ചിലരിൽ തലവേദനയ്ക്കും കാരണമാകും.
  • ജലത്തിന്റെ താഴ്ന്ന ഊഷ്മാവ് വാഗസ് നാഡിയെ നേരിട്ട് ബാധിക്കുന്നതിനാൽ ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും, പ്രത്യേകിച്ച് ഹൃദയത്തെ ബാധിക്കും. ഇത് ഹൃദയമിടിപ്പ് കുറയുന്നതിനും മറ്റ് അനുബന്ധ പ്രശ്നങ്ങൾക്കും കാരണമാകും.
  • തണുത്ത വെള്ളം കുടിക്കുന്നത് ശ്വസനവ്യവസ്ഥയിൽ മ്യൂക്കസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ശരീരത്തിൽ വിവിധ അണുബാധകൾക്ക് ഇടയാക്കും.
  • തണുത്ത വെള്ളം നമ്മുടെ നട്ടെല്ലിന്റെ പല സെൻസിറ്റീവ് നാഡികളെയും സ്വാധീനിക്കും. ഇത് തലച്ചോറിനെയും ബാധിക്കുന്നു. തലച്ചോറിന്റെ മരവിപ്പ്, തലവേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, സൈനസൈറ്റിസ് ഉള്ള ആളുകളിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.