Sections

രോഗങ്ങളെ അകറ്റാന്‍ വീടുകളില്‍ കൃഷി ഉറപ്പാക്കുക: ആരോഗ്യ മന്ത്രി

Friday, Aug 19, 2022
Reported By admin
agriculture

കുടുംബത്തിന്റെ ആരോഗ്യത്തിന് വേണ്ടി അത്യാവശ്യം പച്ചക്കറി കൃഷി വീടുകളില്‍ ഉണ്ടാകണം


വീടുകളില്‍ കൃഷി ഉറപ്പാക്കുന്നതിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് രോഗങ്ങള്‍ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

കുടുംബത്തിന്റെ ആരോഗ്യത്തിന് വേണ്ടി അത്യാവശ്യം പച്ചക്കറി കൃഷി വീടുകളില്‍ ഉണ്ടാകണം. ജീവിത ശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ കൂടുന്ന സാഹചര്യത്തില്‍ വിഷരഹിത പച്ചക്കറികളുടെ പ്രധാന്യം മനസിലാക്കി കുട്ടികളെയും കൃഷിയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജെ. റെജി പദ്ധതി വിശദീകരിച്ചു. മാര്‍ക്കറ്റിംഗ് എഡിഎ മാത്യു എബ്രഹാം കാര്‍ഷിക ചര്‍ച്ചാ ക്ലാസ് നയിച്ചു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.