Sections

നെയിൽ പോളിഷ് ഉണ്ടാക്കുന്ന ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

Friday, Nov 22, 2024
Reported By Soumya
Health Hazards of Nail Polish: What You Need to Know

നഖത്തിന് ഭംഗി കൂട്ടാനായി സ്ത്രീകൾ കൂട്ടുപിടിയ്ക്കുന്ന മാരകമായ വസ്തുവാണ് നെയിൽപോളിഷ് എന്ന വിഷം. എന്നാൽ ഇന്ന് എല്ലാ പെൺകൊടികളുടേയും കയ്യിൽ നെയിൽ പോളിഷ് ഉണ്ടാവും. അത് നാട്ടിൻപുറമാണെങ്കിലും നഗരമാണെങ്കിലും ഒരു പോലെ സ്വീകാര്യത കിട്ടിയ വസ്തുവാണ് നെയിൽപോളിഷ്. നെയിൽ പോളിഷ് ഉണ്ടാക്കുന്ന ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

  • നഖത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ട നഖം വരണ്ടതാക്കിത്തീർക്കാൻ നെയിൽ പോളിഷിന് കഴിയും.
  • നെയിൽ പോളിഷിൽ നിരവധി രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇതുണ്ടാക്കുന്ന അപകടം എത്രയെന്ന കാര്യത്തിൽ ഇതുവരേയും ഒരു തീരുമാനമായിട്ടില്ല. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള രാസവസ്തുക്കളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.
  • കുത്തിർത്തുവയ്ക്കുന്ന ജെൽ മാനിക്കൂറുകൾ, പൗഡർ മാനിക്കൂറുകൾ എന്നിവ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അത് നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നതിനേക്കാൾ ദോഷകരമാണ്.
  • നെയിൽ പോളിഷിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ ചർമ്മത്തിൽ ക്യാൻസറിന് സാധ്യത വർദ്ധിപ്പിക്കുന്നു.
  • നഖത്തിന്റെ മുകൾഭാഗത്തെ തൊലി വരണ്ടുപൊട്ടാൻ നെയിൽ പോളിഷ് കാരണമാകാം.
  • ഫോർമാൽഡിഹൈഡ്, ഡൈ ബ്യൂട്ടൈൽ പെസ്തലേറ്റ് അഥവാ ഡിബിപി, ടൊളുവിൻ എന്നിങ്ങനെയുള്ള ദോഷകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഇടുന്ന സമയത്ത് ശ്വസിച്ചാൽ, പ്രത്യേകിച്ചും വായുസഞ്ചാരം കുറവുള്ളിടത്ത് ഇരുന്ന് ഇട്ടാൽ ആസ്തമ, ലംഗ്സ് പ്രശ്നം തുടങ്ങിയ പലതിനും സാധ്യതയേറെയാണ്.
  • നെയിൽ പോളിഷ് ഇടുന്ന സമയത്ത് ഒരു പ്രത്യേക മണം വരുന്നത് പല പ്രശ്നങ്ങളുമുണ്ടാക്കാം. ആസ്തമ പ്രശ്നമുള്ളവർക്ക് ഇത് അധികമാകാം. കൂടുതൽ നേരം ഇത് ശ്വസിച്ചാൽ മനംപിരട്ടൽ, തലവേദന, തലചുററൽ പോലുള്ള പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ടാക്കുന്നു.
  • നെയിൽ പോളിഷ് ഉള്ളിൽ ചെന്നാൽ അൾസർ, വയറുവേദന, വയറിന് അസ്വസ്ഥത തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇത് നാം തുടർച്ചയായി ചെയ്യുമ്പോഴാണ് പ്രശ്നമായി മാറുന്നത്. തലച്ചോറിനെ വരെ ഇത് ബാധിയ്ക്കാമെന്നാണ് പറയുന്നത്.
  • ചില നെയിൽ പോളിഷുകളിൽ ത്രീ ഫ്രീ അല്ലെങ്കിൽ ടു ഫ്രീ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇത്തരത്തിലുള്ളത് നോക്കി വാങ്ങുക. ഇതിൽ ടോളുവിന്റെ സാനിധ്യം കാണില്ല. ഇത് ഏറെ അപകടകാരിയാണ്. ഫോർമാർഡിഹൈഡ് കാണില്ല. ഡിബിപിയും കാണില്ല. 5 ഫ്രീ ഉണ്ട്, ഇതുപോലെ സെവൻ ഫ്രീ, 10 ഫ്രീ എല്ലാം വാങ്ങാൻ ലഭിയ്ക്കും. ഇത്തരം നെയിൽ പോളിഷുകൾ വാങ്ങി ഉപയോഗിയ്ക്കാവുന്നതാണ്.ഇവ നഖത്തിലിട്ടാൽ തിളക്കം അല്പം കുറവായിരിക്കും എന്നാലും ദോഷമില്ല.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.