- Trending Now:
ഈ കാര്‍ഡ് ഉപയോഗിച്ച് 4000 ത്തോളം ജിമ്മുകളില്‍ അംഗത്വത്തിനുള്ള അവസരമുണ്ട്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആരോഗ്യം മെച്ചപ്പെടുത്താം എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മുന്‍നിര പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പുതിയ ക്രെഡിറ്റ് കാര്‍ഡ് എസ് ബി ഐ പുറത്തിറക്കുന്നു.
എസ് ബി ഐ കാര്‍ഡ് പള്‍സ് എന്ന പുതിയ ക്രെഡിറ്റ് കാര്‍ഡിന്റെ വാര്‍ഷിക വരിസംഖ്യ 1499 രൂപയാണ്. ഇതിന്റെ കൂടെ 4999 രൂപ വില വരുന്ന സ്മാര്‍ട്ട് വാച്ച് സമ്മാനമുണ്ട്. ഇത് ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ നില അറിയുവാനും ഉറക്കത്തോത് നിരീക്ഷിക്കുവാനുമുള്ള സൗകര്യങ്ങള്‍ ഉണ്ട്.
സമ്പദ് വ്യവസ്ഥയ്ക്കും സംരംഭകര്‍ക്കും താങ്ങായി സൂക്ഷ്മ സംരംഭങ്ങള്‍
... Read More
ഈ കാര്‍ഡ് ഉപയോഗിച്ച് 4000 ത്തോളം ജിമ്മുകളില്‍ അംഗത്വത്തിനുള്ള അവസരമുണ്ട്. ഓണ്‍ലൈന്‍ ആയി ഡോക്ടറെ കാണുവാനും, ആരോഗ്യ ചെക്കപ്പിനും ഉള്ള സൗകര്യങ്ങളും ഉണ്ട്. ഈ കാര്‍ഡ് ഉപയോഗിച്ച് ലാബ് ടെസ്റ്റുകളിലും ഇളവുകള്‍ നേടാം.
ദിനംതോറും ആരോഗ്യ പ്രതിസന്ധികള്‍ കൂടി വരുന്നതിനാല്‍ എല്ലാവരും സ്വന്തം ആരോഗ്യവും പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ നൂതന മാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ അവയോടൊന്നും വിമുഖത കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.