വിത്തുകളിൽ വ്യാപകമായി നമ്മുടെ ഡയറ്റിൽ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകൾ. പുതിന കുടുംബത്തിൽപ്പെട്ട പൂച്ചെടികളുടെ ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകൾ. നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണിത്.ദിവസവും രാവിലെ ചിയ സീഡ്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ചിയ വിത്ത് രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവൻ ഊർജം പ്രദാനം ചെയ്യാൻ സഹായിക്കും.പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവ ഇതിലുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ചിയ സീഡ്സ്. അറിഞ്ഞിരിക്കാം ചിയ വിത്തിന്റെ ഗുണങ്ങൾ.
- തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് പരീക്ഷിയ്ക്കാവുന്ന ഉത്തമമായ ഭക്ഷണ വസ്തുവാണിത്. ഇത് ഫൈബർ, പ്രോട്ടീൻ സമ്പുഷ്ടമായതാണ് ഒരു കാര്യം. നാരുകൾ അടങ്ങിയ ഭക്ഷണ വസ്തുക്കൾ വിശപ്പ് കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ തന്നെയാണ്. ചിയ വിത്തുകൾ ഈ ഗുണങ്ങൾ നൽകുന്നു.
- ക്യാൻസർ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, സന്ധിവേദന തുടങ്ങിയ പല രോഗങ്ങൾക്കും കാരണം ശരീരത്തിലുണ്ടാകുന്ന ഇൻഫ്ളമേഷൻ തന്നെയാണ്.പ്രോടീൻ സംമ്പുഷ്ടമായ ചിയാ വിത്തുകൾ മസിൽ ആരോഗ്യത്തിന് സഹായിക്കും. ഇതിൽ കാൽസ്യം ധാരാളമുണ്ട്. പാലിലുള്ളത്രത്തോളം കാൽസ്യം ഈ വിത്തുകളിലുമുണ്ട്. പാലുൽപന്നങ്ങൾ കഴിയ്ക്കാൻ താൽപര്യപ്പെടാത്തവർക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്.
- കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തിയും ലിപ്പിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തിയും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചിയ സീഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചിയ സീഡ് സഹായിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം സാവധാനത്തിലാകുകയും രക്തത്തിലേക്ക് ഗ്ലൂക്കോസിനെ സാവധാനം പുറന്തള്ളുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. പ്രമേഹരോഗികൾക്ക് ഇത് ഗുണകരമാണ്. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലതാണ്.
- മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു മരുന്നാണ്. ഇതിലെ നാരുകൾ തന്നെയാണ് ഇതിനായി സഹായിക്കുന്നത്.ഫൈബറുകൾ ശോധന സുഗമമാക്കാനും നിങ്ങളുടെ കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ചിയ വിത്തുകൾക്ക് പ്രമേഹത്തെ ചികിത്സിക്കാനും അകാല വാർദ്ധക്യം തടയാനും സെർവിക്കൽ, സ്തനാർബുദങ്ങൾ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
- ചിയ വിത്തുകൾ ധാതുക്കൾ, ഭക്ഷണ നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്, ഇവയെല്ലാം മുടികൊഴിച്ചിൽ കുറയ്ക്കും.കൂടാതെ, ചിയ വിത്തുകളിൽ കാണപ്പെടുന്ന സിങ്ക് തലയോട്ടിയിലെ അണുബാധയും മുടി കൊഴിച്ചിലും തടയാൻ സഹായിക്കുന്നു.
പാർശ്വഫലങ്ങൾ
ചിയ വിത്തുകളുടെ ഗുണം വളരെ വലുതാണെങ്കിലും, അമിത ഉപഭോഗം ചില അസുഖങ്ങൾക്ക് ഇടയാക്കും. ചിയ വിത്തുകളിൽ നാരുകൾ കൂടുതലായതിനാൽ, അമിതമായ ഉപഭോഗം വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും. കൂടാതെ, ചിയ വിത്തുകളിൽ എഎൽഎ അടങ്ങിയിരിക്കുന്നതിനാൽ, നിങ്ങൾ രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് അപകടകരമാണ്. ചിലർക്ക് ചിയ വിത്തുകളോട് അലർജിയുമുണ്ട്.
കുട്ടികളിലെ ഉറക്കത്തിന്റെ പ്രാധാന്യം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.