Sections

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ യോഗർട്ട്

Tuesday, Sep 17, 2024
Reported By Soumya
Yogurt with fresh fruits and nuts showcasing its health benefits

അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് യോഗർട്ട്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതുൾപ്പടെ ഇത് ദിവസവും കഴിക്കുന്നത് വഴി നിരവധി ഗുണങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്. പലർക്കും ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് യോഗർട്ട്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും. യോഗർട്ട് നമുക്ക് നൽകുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ എന്നിവയും യോഗർട്ടിൽ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
  • വയറ്റിലെ ദഹന സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സാണ് ബിഫിഡോബാക്ടീരിയയും ലാക്ടോബാസിലസും. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലെയുള്ള സാധാരണ വയർ സംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം പകരുന്ന ഇവ രണ്ടും യോഗർട്ടിലുണ്ട്.
  • യോഗർട്ടിൽ പ്രോട്ടീനും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിലെ പെപ്റ്റൈഡ് വൈ, ജിഎൽപി -1 എന്നിവയുടെ അളവ് വർദ്ധിപ്പിക്കും. ഇവ വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളാണ്, ഇത് വയർ നിറഞ്ഞു എന്നത് സൂചിപ്പിക്കുകയും മൊത്തത്തിൽ കലോറി ഉപഭോഗം കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
  • യോഗർട്ടിൽ കൂടുതലും പൂരിത കൊഴുപ്പും, ചെറിയ അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കൂടിയ പാൽ ഉൽപന്നങ്ങളിൽ നിന്നും പൂരിത കൊഴുപ്പ് കഴിക്കുന്നത് ശരീരത്തിൽ നല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
  • ലാക്ടോസ് അലർജിയുള്ളവർക്ക് പാലുൽപന്നങ്ങൾ കഴിച്ചാൽ വയറിന് അസ്വസ്ഥതയുണ്ടാകുന്നത് സാധാരണയാണ്. ഇതിനുളള പരിഹാരം കൂടിയാണ് യോഗർട്ട് എന്നത്. ഇതിലെ ഗുണകരമായ ബാക്ടീരിയകളാണ് ഇതിന് സഹായിക്കുന്നത്. കുട്ടികൾക്കും പ്രായമായവർക്കും നൽകാൻ ഒരുപോലെ മികച്ച ഒരു ഭക്ഷണമാണിത്.
  • ബദാം, ഈന്തപ്പഴം, വാൽനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്സ് യോഗർട്ടിനൊപ്പം ചേർക്കുന്നത് നിങ്ങളുടെ ഭക്ഷണ ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.