Sections

ഇളനീരിന്റെ ആരോഗ്യ ഗുണങ്ങൾ

Wednesday, Oct 25, 2023
Reported By Soumya
Health Tips

നമ്മുടെ കൽപ്പവൃക്ഷമാണ് തെങ്ങ്. ഇതിന്റെ എല്ലാ ഭാഗങ്ങളും നിത്യജീവിതത്തിൽ നമുക്ക് ഉപയോഗപ്രദമാണ്. ഇതിന് ഔഷധമൂല്യവും ഏറെയാണ്. ഇളനീരിന്റെ പോഷക ഗുണവും ഔഷധമൂല്യവും വിദേശികൾ പോലും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കുന്നു. ധാരാളം ആൻറി ഓക്‌സിഡൻറ്‌സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. കരിക്കിൻ വെള്ളം തടി കുറയ്ക്കാൻ നല്ലതാണ്. ഇളനീരിൽ ജലാംശം ആണ് കൂടുതൽ എങ്കിലും മാംസ്യം, കൊഴുപ്പ്, ലവണങ്ങൾ, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. പാനീയങ്ങളിൽ വച്ച് ഏറ്റവും രുചിയേറിയതും ശുദ്ധവും ആണ് ഇളനീർ.

ഗുണങ്ങൾ 

  • ഒരു ഗ്ലാസ് ഇളനീരിൽ ഏകദേശം അര ഗ്ലാസ് പാലിന് തുല്യമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
  • മറ്റേതൊരു പാനീയത്തേക്കാൾ വേഗത്തിൽ ദാഹവും ക്ഷീണവും ശമിപ്പിക്കുന്ന ഇളനീരിൽ ഗ്ലൂക്കോസും ഉൾക്കൊള്ളുന്നുണ്ട്.
  • ദഹന ശക്തിയെ വർധിപ്പിക്കാൻ കഴിവുള്ള ഇളനീർ കുഞ്ഞുങ്ങൾക്ക് പോലും നല്ല ഭക്ഷണമാണ്.
  • മുലപ്പാലിന്റെ അളവ് കുറഞ്ഞാൽ അല്ലെങ്കിൽ മൂലയൂട്ടാൻ സാധിക്കാതെ വന്നാൽ പശുവിൻ പാലിൽ സമം കരിക്കിൻ വെള്ളം ചേർത്ത് നൽകാം.
  • നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ച് ഇളനീരിൽ കലർത്തി നൽകുകയും ചെയ്യാം.
  • വയറിളക്കം, ഛർദി, കോളറ എന്നിവയിൽ ജലനഷ്ടം പരിഹരിക്കാൻ ഇളനീരിന് കഴിയും.
  • ആന്റിബയോട്ടിക്ക് ധാരാളം കഴിക്കുന്നവർ, പ്രമേഹം, രക്തസമ്മർദ്ദം ഇവ അധികരിച്ചവർ എന്നിവരിൽ ഇളനീർ വളരെ പ്രയോജനം ചെയ്യും.
  • തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കുക. കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നതിനും കരിക്കിൻ വെള്ളം ഗുണകരമാണ്.
  • മൂത്രാശയ രോഗങ്ങളിൽ വൃക്കകളിലേക്കും രക്തപ്രവാഹം കൂട്ടാൻ കരിക്കിൻ വെള്ളത്തിന് കഴിയും.
  • മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം.
  • ദഹനക്കേട്, അൾസർ, ആമാശയ അർബുദം, മഞ്ഞപ്പിത്തം, മൂലക്കുരു എന്നീ രോഗബാധിതർ കരിക്കിന്റെ കാമ്പ് കഴിക്കുന്നതും നല്ലതാണ്.
  • കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ മുഖത്തെ വാടുക്കൾ മാറും.
  • കരിക്ക് വെട്ടി ഒരുപിടി പച്ചരി അതിലിട്ട്, പുളിച്ച ശേഷം അരച്ചു തേച്ചാൽ മുഖക്കുരു, എക്‌സിമ തൊലിയുടെ നിറം മാറ്റം ഇവ ശമിക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.